‘‘ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ബാറ്റർ സുനിൽ ഗാവസ്‌കർ ആണ്’’ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല, ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ സർ ഗാരി സോബേഴ്‌സ് ആണ്. മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്‌സ്, കോളിൻ ക്രോഫ്‌റ്റ്, ജോയൽ ഗാർണർ തുടങ്ങിയ സൂപ്പർ ഫാസ്‌റ്റ് ബോളർമാർക്കെതിരെയാണ് ഗാവസ്‌കർ ഇന്നിങ്‌സ് തുടങ്ങിയിട്ടുള്ളത്. വെസ്‌റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിങ്ങനെ വ്യത്യസ്‌തമായ സാഹചര്യങ്ങളിലായിരുന്നു ഗാവസ്‌കറിന്റെ റൺവേട്ട. സച്ചിൻ തെൻഡുൽക്കർ എന്ന താരത്തിന്റെ ഉദയത്തിന് തൊട്ടുമുൻപുവരെ ഇന്ത്യൻ ബാറ്റിങ്ങിന്റെ പര്യായം ലിറ്റിൽ മാസ്‌റ്റർ ഗാവസ്കറായിരുന്നു. ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച മഹനായ ക്രിക്കറ്റർ. സച്ചിൻ തെൻഡുൽക്കർ നിറഞ്ഞുനിന്ന കാലത്തിനു മുൻപുവരെ ടെസ്‌റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലെ മിക്ക റെക്കോർഡുകളും ഗാവസ്‌കറുടെ പേരിലായിരുന്നു കുറിക്കപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റർ, കൂടുതൽ സെഞ്ചറികളും അർധസെഞ്ചറികളും നേടിയ ബാറ്റർ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലും ഒട്ടേറെ റെക്കോർഡുകൾ ഗാവസ്‌കർക്ക് സ്വന്തമായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com