ഒളിംപിക്സിലെ സ്വർണ മെഡലിൽ എത്ര രൂപയുടെ ‘സ്വർണം’ കാണും? ഇത്തവണ സമ്മാനത്തിനൊപ്പം ‘പാരിസ് സർപ്രൈസ്’
Mail This Article
ഒരു ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ‘അത് വിലമതിക്കാനാകാത്തതല്ലേ’ എന്നായിരിക്കും സ്വാഭാവികമായുള്ള മറുപടി. എന്നാലും, മെഡൽ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മൂല്യവും മറ്റും കണക്കാക്കുമ്പോൾ, ഒരു ‘ഭൗതിക വസ്തു’ എന്ന നിലയിൽ കണക്കാക്കിയാൽ ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഏറ്റവും ഉയർന്ന വിലയുമായാണ് പാരിസ് ഒളിംപിക്സിലെ സ്വർണ മെഡലിന്റെ വരവെന്നതാണ് യാഥാർഥ്യം. അതിനു കാരണവുമുണ്ട്, കുതിച്ചുയരുന്ന സ്വർണവില. ഇത്തവണ ഒരു സ്വർണ മെഡലിന്റെ ഭാരം 529 ഗ്രാം വരും. അതിൽപക്ഷേ 95.4 ശതമാനവും വെള്ളിയാണെന്നു മാത്രം. അതായത് 505 ഗ്രാമും വെള്ളിയാണ്. ശേഷിക്കുന്നതിൽ ആറു ഗ്രാം മാത്രമാണ് ശുദ്ധ സ്വർണം. ആ സ്വർണം പൂശിയാണ് (Plating) മെഡലിന് വിജയത്തിന്റെ സുവർണത്തിളക്കം സൃഷ്ടിക്കുന്നത്. മെഡലിൽ 18 ഗ്രാം ഇരുമ്പും ഉണ്ടാകും. ഇവയുടെയെല്ലാം നിലവിലെ വിപണി വില വച്ചു നോക്കിയാൽ ഒരു മെഡലിന്