ദുരിതത്തിന്റെ കടമ്പകൾ കടന്നാണു പലപ്പോഴും ഓരോ അത്‌ലീറ്റിന്റെയും വരവ്. ദുസ്സഹ ജീവിതത്തിന്റെ കനൽപ്പാതകൾ താണ്ടിവരുന്നവർക്കു ട്രാക്കിലെ ചൂടും ചൂരുമൊന്നും ഒരിക്കലും തീക്കൊള്ളികൾ ആകാറില്ല. സുഖലോലുപതയുടെ പട്ടുമെത്തകളിൽ കിടന്നു ശീലമില്ലാത്തവർ, സഹനവും കഠിനാധ്വാനവും ആവശ്യപ്പെടുന്ന പരിശീലനമുറകളിൽ തളരാതിരിക്കുന്നതു സ്വാഭാവികം മാത്രം... കാൾ ലൂയിസ് മുതൽ ഉസൈൻ ബോൾട്ട് വരെ... മെർലിൻ ഓട്ടി മുതൽ ഷെല്ലി ആൻ ഫ്രേസർ വരെ... ഓരോ അത്‌ലീറ്റിന്റെയും ജീവിതം 100 മീറ്റർ പോലെ അത്ര വേഗത്തിൽ കണ്ടുപോകാവുന്ന രംഗമല്ല; മറിച്ച്, സമയമെടുത്തു വായിച്ചു തീർക്കേണ്ട ജീവചരിത്ര പുസ്തകങ്ങളാണ്. കേരളത്തിലേക്കെത്തിയാൽ പി.ടി.ഉഷയും ഷൈനി വി‍ൽസനും ഉൾപ്പെടുന്ന തലമുറ മുതൽ പി.യു.ചിത്രയും വൈ.മുഹമ്മദ് അനസുമൊക്കെ ഉൾപ്പെടുന്ന തലമുറയിൽ വരെ ഇത്തരം അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങളുണ്ട്. ഓരോ ഓട്ടവും ഓരോ ജീവിതത്തിന്റെ തെളിമയുള്ള

loading
English Summary:

Julien Alfred Overcoming Hardships to Win Women's 100m Paris 2024 Olympic Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com