ഹിറ്റ്ലറിനോട് മുഖം തിരിച്ച് ‘ടീം ഇന്ത്യ’; ശവമഞ്ചം വഹിച്ച ‘കറുത്ത കൈകൾ’; മറക്കില്ല, കൊലക്കളമായ ഒളിംപിക്സ്!
Mail This Article
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്. രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്