കളി കണ്ടതും അവസാനിപ്പിച്ചതും ആ ‘ബ്രാൻഡിനൊപ്പം’; ഒറ്റയാൾ പോരാട്ടം തുടർന്ന ‘ക്രിക്കറ്റ് ദൈവം’
Mail This Article
കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്‌സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്‌സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും