ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടി ഞാൻ ആദ്യം ഓടിയത് ബഞ്ചിനു നേരെയായിരുന്നു, തക്കോണിയെ കെട്ടിപ്പിടിക്കാൻ....’– മലയാളിക്ക് മറക്കാനാകുമോ ആ ഫുട്ബോൾ നിമിഷം.
ഒരൊറ്റ ലോകകപ്പ് മത്സരംകൊണ്ട് കാൽപ്പന്തുകളിപ്രേമികളുടെ നെഞ്ചിൽ ഫുട്ബോൾ മാജിക് വിരിയിച്ച ഇറ്റാലിയൻ താരം; ആരാധകരുടെ പ്രിയപ്പെട്ട ടോട്ടോ സ്കിലാച്ചി. മിന്നൽ പോലെ വന്ന് മൈതാനത്ത് അദ്ദേഹം വിരിയിച്ച ചില അപൂർവ നിമിഷങ്ങളുണ്ട്.
അൻപത്തിയൊൻപതാം വയസ്സിൽ ടോട്ടോ ഈ ലോകത്തോടു വിടപറയുമ്പോൾ, മലയാളി കളിപ്രേമികളുടെ വരെ ഹൃദയം കവര്ന്ന ആ നിമിഷങ്ങളെപ്പറ്റി എഴുതുകയാണ് മലയാള മനോരമ മലപ്പുറം കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ.
Mail This Article
×
ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്.
പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.