4 ഹിറ്റ് അകലെ ടെസ്റ്റില്‍ സിക്സർ സെഞ്ചറി; ഗിയർ മാറ്റിയും മറിച്ചും റെക്കോർഡ് ഉയരങ്ങളിലേക്ക് ടീം ഇന്ത്യ; അനുഭവവും യുവത്വവും സമാസമം!
Mail This Article
നിലവിൽ രാജ്യാന്തര പുരുഷ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കരുത്തരായി നിൽക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ അതിന് ടീം ഇന്ത്യ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്ന ആദ്യ പന്തു മുതൽ സിക്സർ പറത്തിയും ഏകദിന ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ രോഹിത് ശർമ. ട്വന്റി 20യിൽ ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിന്ന് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് വഴിനടത്തുന്ന നായകൻ സൂര്യകുമാർ യാദവ് തുടങ്ങി ഇന്ത്യയുടെ അശ്വമേധത്തിന് കരുത്തേകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. വിരാട് കോലിയിൽ തുടങ്ങി യശ്വസി ജയ്സ്വാൾ വരെ ടീമിലെ ഓരോ താരത്തിനും പറയാനുള്ളത് വ്യക്തി മികവിന്റെ കണക്കുകൾ മാത്രം. ഈ മികവുകളെല്ലാം ഒരു ടീമായി പരിണമിക്കുമ്പോൾ അത് അപരാജിതരുടെ സംഘമായി മാറുന്നു... ടീം ഇന്ത്യയായി മാറുന്നു... ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ബലാബലത്തിനാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇതിൽ ഏതെങ്കിലും ഒരു ടീം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതും. നിലവിലെ ട്വന്റി 20 ലോക ജേതാക്കൾകൂടിയായ ടീം ഇന്ത്യ ട്വന്റി 20, ഏകദിന പട്ടികകളിൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ