ടീം ഇന്ത്യ വീണ്ടും പഴയ വഴിയേ; ഭാവി എന്തെന്ന് വാങ്കഡെ തീരുമാനിക്കും; കരുത്തുറ്റ വിജയങ്ങളിൽ ‘ഇംഗ്ലണ്ട്’ ആധിപത്യം!
Mail This Article
ടീം ഇന്ത്യ വീണ്ടും പഴയവഴിയിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയ വഴിയിൽ മുന്നേറിയിരുന്നു. പരമ്പര വിജയത്തോടെ ഇന്ത്യ വിജയങ്ങളുടെ ഗ്രാഫ് വീണ്ടും ഉയർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിൽ 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമാണുള്ളത്. വിജയ വഴിയിൽ നിന്ന് വീണ്ടും സമനിലയുടെ തീരത്തേക്ക്. അവിടെ നിന്ന് വീണ്ടും പരാജയ വഴിയിലേക്ക് മടങ്ങി പോകാതെ വിജയവഴി വീണ്ടും തെളിയണമെങ്കിൽ വാങ്കഡെ ടെസ്റ്റിൽ വിജയം വളരെ അനിവാര്യമാണ്. 11 വർഷങ്ങൾ 18 പരമ്പര വിജയങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട റെക്കോർഡായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഈ ഖ്യാതി ഇന്ത്യയും പുണെയിലെ പരാജയത്തോടെ ഇന്ത്യ കൈവിട്ടു.