ഈ നൂറ്റാണ്ടിൽ യുറഗ്വായ് ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ അവരുടെ സ്ട്രൈക്കർ ഡിയേഗോ ഫോ‍ർലാനെ ഇനി കാണുക പുതിയ കളത്തിൽ. ഫുട്ബോൾ മതിയാക്കി പ്രഫഷനൽ ടെന്നിസിലേക്ക് കളം മാറിയിരിക്കുകയാണ് ഫോർലാൻ. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പൺ ടൂർണമെന്റിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക. ഫുട്ബോളുമായി 21 വർഷം നീണ്ട ആത്മബന്ധത്തിന് യുറഗ്വായ് നായകൻ വിരാമമിട്ടത് 2019ലാണ്. നേരത്തേ, 2014ൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. 2010 ലോകകപ്പിൽ യുറഗ്വായുടെ സെമി പ്രവേശനത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com