തണുത്തുറയാത്ത, വഴുതിപ്പോകാത്ത പോരാട്ട വീര്യം; വെർസ്റ്റപ്പന് മുന്നിൽ ഇനി 3 ‘ഇതിഹാസങ്ങൾ’ മാത്രം!
Mail This Article
×
മാക്സ് വെർസ്റ്റപ്പൻ തുടർച്ചയായ നാലാം ഫോർമുല വൺ വേൾഡ് ചാംപ്യൻഷിപ്. ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് മാക്സ് നാലാം കിരീടം ഉറപ്പിച്ചത്. സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ നാലോ അതിലധികമോ തവണ ലോക ചാംപ്യൻ ആയിട്ടുള്ളവരുടെ പട്ടികയിൽ ആറാമനായി വേർസ്റ്റപ്പന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു. മത്സരത്തിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത വെർസ്റ്റപ്പന്, സീസണിൽ രണ്ട് റൗണ്ടുകൾ കൂടി ശേഷിക്കെ, കിരീടം ഉറപ്പിക്കാൻ മക് ലാരന്റെ ലാൻഡോ നോറിസിനേക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. വെർസ്റ്റപ്പൻ തന്റെ കിരീടനേട്ടം ആഘോഷിച്ചപ്പോൾ, ലാസ് വേഗസിൽ ജോർജ് റസ്സലും മെഴ്‌സിഡീസും നേടിയ വിജയത്തിന്റെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.