27–ാം വയസ്സിൽ 27 കോടി തിളക്കം; അഗ്നിശുദ്ധി വരുത്തി രണ്ടാം വരവ്; അണയാക്കനലുമായി പുതിയ തട്ടകത്തിൽ; ഇനി കാണാം പന്ത് 2.O!
Mail This Article
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി