കോലിയും അനുഷ്കയും ‘ഉപേക്ഷിക്കുമോ’ കോടികളുടെ ഇന്ത്യൻ ആസ്തി? ലണ്ടൻ ‘കുടിയേറ്റ’ത്തിന് 4 കാരണം; ശ്രീജേഷിനും പറയാനുണ്ട്...
Mail This Article
നാടു വിടാൻ ഒരുങ്ങുന്ന രണ്ടു കായിക താരങ്ങളുടെ കാര്യമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കായിക ഇനങ്ങളുടെ ദേശീയ ടീമിനെ നയിച്ചിരുന്ന രണ്ടു പേരാണ് ഈ ചർച്ചയിലെ ‘നായകർ’ എന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ക്രിക്കറ്റിന്റെ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ദേശീയ കായിക ഇനമായ ഹോക്കിയുടെ ഇന്ത്യൻ സീനിയർ ടീം മുൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷുമാണ് സ്വന്തം നാടുവിട്ട് ‘കുടിയേറുന്നത്’. കോലി ഇന്ത്യ വിട്ട് യുകെയിലേക്ക് താമസം മാറുമെന്നാണ് അഭ്യൂഹമെങ്കിൽ മലയാളികളുടെ സ്വന്തം പി.ആർ.ശ്രീജേഷ് കേരളം വിട്ട് ബെംഗളൂരുവിലേക്കാണ് പോകുന്നത്. കോലി രാജ്യം വിടുന്ന കാര്യം താരത്തിന്റെ ആദ്യകാല പരിശീലകനായ രാജ്കുമാർ ശർമയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ കേരളം വിട്ട് ബെംഗളൂരുവിന്റെ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം ശ്രീജേഷ് വെളിപ്പെടുത്തിയത്. ഇതോടെ സൈബർ ലോകത്ത് ഇതു സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരം ഇന്ത്യ വിടുന്നതും മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരം കേരളം വിടുന്ന കാര്യവും ‘സമ്മിശ്ര’ മനസ്സോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറുനാട്ടിലേക്ക് ചേക്കേറുന്ന ഇവരുടെ നാട്ടിലെ ജീവിതം എങ്ങനെയാണ്? കോലിയും ശ്രീജേഷും നാടുവിടുന്നതിന്റെ സാഹര്യമെന്താണ്?