ബാങ്കുകളുടെ വായ്പയിലും നിക്ഷേപത്തിലും വര്‍ധന
Mail This Article
×
ഈ മാസം തുടക്കത്തില്‍ ബാങ്കുകളുടെ വായ്പയിലും നിക്ഷേപത്തിലും വര്‍ധന പ്രകടമായതായി ആര്‍ബിഐയുടെ കണക്കുകള്‍. നവംബര്‍ 6 വരെയുള്ള രണ്ടാഴ്ച കാലയളവില്‍ ബാങ്കുകളുടെ വായ്പ 8.07 ശതമാനം ഉയര്‍ന്ന് 98.47 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 91.11 ലക്ഷം കോടിയായിരുന്നു ഇത്.
ഒക്ടോബര്‍ 25ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ ബാങ്ക് വായ്പകള്‍ 8.90 ശതമാനം ഉയര്‍ന്ന് 98.39 ലക്ഷം കോടി രൂപയായിരുന്നു. നവംബര്‍ 8 ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവില്‍ ബാങ്ക് നിക്ഷേപം 9.92 ശതമാനം ഉയര്‍ന്ന് 129.98 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 118.257 ലക്ഷം കോടി രൂപയായിരുന്നു ഇത്.
കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കുള്ള വായ്പ 7 ശതമാനമായി ഉയര്‍ന്നു. അതേസമയം സേവന മേഖലയ്ക്കുള്ള വായ്പ വളര്‍ച്ച 7.3 ശതമാനമായി കുറഞ്ഞു. വ്യക്തിഗത വായ്പ വളര്‍ച്ച 16.6 ശതമാനമായി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.