ADVERTISEMENT
   

ഒരു മാസത്തിനിടെ നിക്ഷേപ – വായ്പാ പലിശ നിരക്കുകളിൽ  വീണ്ടും കുറവ് വരുത്തി രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ. മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍് ( എം സി എല്‍ ആര്‍) 0.1-.1.5 ശതമാനമാണ് കുറവ് വരുത്തിയത്. 

നിക്ഷേപ പലിശ

ഇതോടനുബന്ധിച്ച് നിക്ഷേപ പലിശയിലും കുറവ് വരുത്തിയിട്ടുണ്ട്.  ഇതനുസരിച്ച് ഏഴു മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.5 ശതമാനം കുറവുണ്ടാകും. നിലിവില്‍ ഇത് 4.5 ശതമാനമാണ്. ഇത് നാലായി കുറയും. പുതിയ നിരക്ക് മാര്‍ച്ച് 10 മുതൽ നിലവിൽ വന്നിട്ടുണ്ട്.
ഒരു വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപത്തിന്റെ നിരക്കില്‍ 10 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയിട്ടുള്ളത്. (100 ബേസിസ് പോയിന്റ് = ഒരു ശതമാനം)

പലിശ വരുമാനം കുറയും

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിക്ഷേപങ്ങള്‍ക്ക് എസ് ബി ഐ പലിശ നിരക്ക് കുറയ്ക്കുന്നത്.  നിക്ഷേപ വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക്് ഇത് പ്രതിസന്ധിയുണ്ടാക്കും. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലെ പലിശ നിരക്കായ ആറില്‍ നിന്നും 5.9 ശതമാനമാക്കിയിട്ടുണ്ട്. കൂടിയ കാലവധിയുളള നിക്ഷേപങ്ങളിലും ഈ കുറവ് വരുത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 45 ദിവസം വരെയുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ നിലിവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി കുറച്ചു. മറ്റുളളവയിലും ആനുപാതികമായ കുറവ് വരുത്തിയിട്ടുണ്ട്.

വായ്പ പലിശ കുറയും

ഫെബ്രുവരിയില്‍ പൊതുമേഖലാ ബാങ്കുകള്‍ എഫ് ഡി നിരക്കുകളില്‍ 10-50 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. എം സി എല്‍ ആര്‍ നിരക്കുകളില്‍ .5 ശതമാനമാണ് കുറവ് വരുത്തിയത്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകളില്‍ ബാങ്കുകള്‍ ഒരു വര്‍ഷം, ആറ് മാസം എന്നിങ്ങനെയാണ് റിസെറ്റ് പീരിയഡ് അനുവദിക്കുന്നത്. വായ്പ പലിശയില്‍ കുറവ് വരുത്തിയതോടെ എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകളുടെ ഇ എം ഐ യില്‍ നേരിയ കുറവ് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com