ADVERTISEMENT

വൈഫൈ സംവിധാനമുള്ള കോണ്‍ടാക്ട് ലെസ് പേയ്‌മെന്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഒറ്റ തവണ 5,000 രൂപ വരെ കൈമാറാം. 2021 ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ഇത്തരം സംവിധാനങ്ങളുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഒറ്റ തവണ 2,000 രൂപ വരെയേ കൈമാറാനാകുമായിരുന്നുള്ളു. കാര്‍ഡ് വിതരണം ചെയ്തത് ഏത് ബാങ്കായാലും ഇത് ബാധകമായിരിക്കും.  മാഹാ വ്യാധിയുടെ കാലത്ത് സുരക്ഷിതമായ പണമിടപാട് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആര്‍ ബി ഐ യുടേതാണ് തീരുമാനം. യു പി ഐ പേയ്‌മെന്റിനും തീരുമാനം ബാധകമാണ്.

കോണ്‍ടാക്ട്‌ലെസ് കാര്‍ഡ്

കടകളില്‍ നിന്ന് സാധാനങ്ങളും മറ്റും വാങ്ങുമ്പോള്‍ വളരെ എളുപ്പത്തിലും വേഗത്തിലും പണമിടപാട് നടത്താവുന്ന തരത്തിലാണ് കോണ്‍ടാക്ട്‌ലെസ് കാര്‍ഡ് സംവിധാനം. ടെര്‍മിനലില്‍ നിന്നുള്ള സിഗ്നല്‍ തിരിച്ചറിയുന്നതിന് ഇത്തരം കാര്‍ഡുകളില്‍ സംവിധാനം ഉണ്ടായിരിക്കും. സ്ഥാപനങ്ങളില്‍ വൈഫൈ സംവിധാനമുള്ള ടെര്‍മിന (കാര്‍ഡ് റീഡര്‍ മെഷീന്‍)ലിന്റെ നാല് സെന്റീമീറ്റര്‍ അടുത്തു വരെ  കാണിക്കുന്നതോടെ പിന്‍ അടക്കമുളള വിശദവിവരങ്ങള്‍ വയര്‍ലസായി കൈമാറുന്നു. ഇങ്ങനെ കൈമാറുന്ന വിവരങ്ങള്‍ക്കനുസരിച്ച് മെഷീന്‍ പ്രോസസിംഗ് നടത്തി പണം അക്കൗണ്ടിലേക്ക് കൈമാറും.

5000 രൂപ വരെ കാര്‍ഡ് കൈമാറേണ്ട

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഈ സാങ്കേതിക വിദ്യ സംവിധാനം ചെയ്തിട്ടുള്ള സ്വൈപിങ് മെഷിനൂകളിലേ ഇങ്ങനെ പിന്‍ അടിച്ച് നല്‍കാതെ പണം കൈമാറാനാവൂ. പുതിയ ആര്‍ ബി ഐ തീരുമാനമനുസരിച്ച് 5000 രൂപ വരെയുളള പണമിടപാടുകള്‍ ഇങ്ങനെ പിന്‍ നമ്പര്‍ നല്‍കാതെ നടത്താനാവും. ഇവിടെ കാര്‍ഡും പിന്‍ നമ്പറും നിങ്ങളുടെ കൈയില്‍ തന്നെ ഇരിക്കുന്നതിനാല്‍ ഇതുവഴിയുള്ള തട്ടിപ്പിന് സാധ്യത ഇല്ല. കാര്‍ഡും പിന്‍ നമ്പറും കൈമാറുന്നത് പലപ്പോഴും സുരക്ഷിതമല്ലെന്നാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.  അതേസമയം 5,000 രൂപയില്‍ കൂടിയ തുകയാണ് കൈമാറേണ്ടതെങ്കില്‍ ബില്ലിംഗ് കൗണ്ടറില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് പിന്‍ നമ്പറും കൂടി നല്‍കേണ്ടി വരും

English Summary : Contactless Card Transaction Limit Upgraded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com