ADVERTISEMENT

ഏത് ബാങ്കിലെ ഇടപാടുകാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഐ മൊബൈല്‍ പേ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇടപാടുകാർക്ക് യുപിഐ ഐഡിയുള്ള ആരുമായും ഇടപാടു നടത്താനുള്ള സൗകര്യം ആപ്പിലുണ്ട്. ബില്ലുകള്‍ അടയ്ക്കാനും, ഓണ്‍ലൈന്‍ റീചാർജ് ചെയ്യാനും കഴിയും. ഒപ്പം സേവിങ്സ് ബാങ്ക്, നിക്ഷേപം, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ട്രാവല്‍ കാര്‍ഡ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളും ലഭ്യമാകും. ഐമൊബൈല്‍ പേ ഉപയോക്താക്കള്‍ക്ക് ഏതു ബാങ്ക് അക്കൗണ്ടിലേക്കും പേയ്മെന്റ് ആപ്പിലേക്കും ഡിജിറ്റല്‍ വാലറ്റിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാം.കോണ്‍ടാക്റ്റ് ലിസ്റ്റില്‍ യുപിഐ ഐഡി കാണിക്കുന്ന ആര്‍ക്കു വേണമെങ്കിലും പണം നല്‍കാമെന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താവിന് യുപിഐ ഐഡി ഓര്‍ത്തിരിക്കാതെ തന്നെ സൗകര്യപ്രദമായി ഇടപാടു നടത്താം. അതാത് ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ബാങ്കിങ് ആപ്പ് സേവനം വിപുലമാക്കുകയാണെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ച്ചി പറഞ്ഞു.

English Summary : Details of I Mobile Pay from ICICI Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com