ADVERTISEMENT

സാമ്പത്തികമായി അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഭവനവായ്പയിൽനിന്നു വേഗത്തിൽ പുറത്തു കടക്കാൻ ചില വഴികളുണ്ട്. 

1.  എല്ലാ മാസവും ഇഎംഐയുടെ 10% കൂടുതൽ അടയ്ക്കുക. 15,000 രൂപയാണ് ഇഎംഐ എങ്കിൽ 1,500 കൂടി കൂട്ടി 16,500 എല്ലാ മാസവും അടയ്ക്കുക. അപ്പോൾ തവണകളുടെ എണ്ണം വളരെ കുറയും. ഉദാഹരണത്തിന്, 250 തവണകൾ 195 ആയി കുറയും. നാം അധികമായി അടയ്ക്കുന്ന തുക മൊത്തം മുതലിലേക്കു (Principal amount) പോകുന്നതുകൊണ്ടാണിത്. 

2. എല്ലാ വർഷവും ഒരു ഇഎംഐ അധികം അടയ്ക്കുക. അതു വഴി 20 വർഷ വായ്പയിൽ 40–50 തവണകൾ കുറയ്ക്കാം. 

3. എസ്ഐപി ആണ് മൂന്നാമത്തെ മാർഗം. ഇഎംഐയുടെ 10% നല്ല മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു വളർത്തുക. പലിശ പരമാവധി അടച്ചുതീരുന്ന സമയത്ത്, ഈ നിക്ഷേപം എടുത്തു വായ്പ അവസാനിപ്പിക്കുക. ഈ മാർഗം ഭവന വായ്പ എടുക്കുന്നതിനു വേണ്ടിയും പരീക്ഷിക്കാനാകുന്നതാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചുവെങ്കിൽ അനുയോജ്യമായ ഫണ്ടിൽ നിശ്ചിത തുക നിക്ഷേപിച്ചു തുടങ്ങുക. വായ്പയുടെ ഭാഗമായുള്ള മാർജിൻ മണി ഇതിൽ നിന്ന് നേടാനാകും

English Summary : 3 Ways to Repay Loans Speedily

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com