കാര്‍ഡ് ഇല്ലെങ്കിലും സാരമില്ല, എടിഎം കാശ് തരും
Mail This Article
കാര്‍ഡ് ഉപയോഗിച്ച്് എടിഎം മെഷിനില്‍ നിന്ന് പണം പിന്‍വലിക്കുന്നതെല്ലാം പഴഞ്ചനാവുന്നു. ഓട്ടമേറ്റഡ് ടെല്ലര്‍ മെഷീന്‍ നിര്‍മാതാക്കളായ എന്‍ സി ആര്‍ കോര്‍പ്പറേഷന്‍ സിറ്റി യൂണിയന്‍ ബാങ്കുമായി ചേര്‍ന്ന് കാര്‍ഡ്‌ലെസ് വിത്‌ഡ്രോവല്‍ സംവിധാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ് എടിഎം മെഷിനൂകള്‍. ഇതിനകം തന്നെ 1500 മെഷീനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടത്തി. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ സക്രീനില്‍ തെളിയുന്ന ക്യൂ ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഉടന്‍ പണം ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണിത്.
കാര്‍ഡ് വേണ്ട
പേടിഎം, ജി പേ, ഭീം എന്നിങ്ങനെ യു പി ഐ അധിഷ്ഠിത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ വഴി ആവശ്യമുള്ള പണം പിന്‍വലിക്കാം. എടിഎം സ്‌ക്രീനില്‍ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കുന്നതിന് മൊബൈലില്‍ നിര്‍ദേശം നല്‍കാം. പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ക്യു ആര്‍ കോഡ് മാറിക്കൊണ്ടിരിക്കും. നിലവില്‍ ഒരു ട്രാന്‍സാക്ഷന്‍ 5,000 രൂപയായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് മാറ്റം വരുത്തും. നിലവിലുള്ള എടിഎം മെഷിനുകളുടെ തന്നെ സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ച് പുതിയ സംവിധാനത്തിലേക്ക് മാറ്റാം.
English Summary: No Need for Atm Card to Withdraw Maney from ATM