ആര്‍ ടി ജി എസ് പണവിനിമയം 14 മണിക്കൂര്‍ തടസപ്പെടും, മുന്‍കരുതലെടുക്കണം
Mail This Article
ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നവര്‍ക്ക് ജാഗ്രത വേണം. ഏപ്രില്‍ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി വരെ ഈ സേവനം തടസപ്പെടും. കൂടുതല്‍ തുക വേഗത്തില്‍ കൈമാറാനുള്ള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ആര്‍ ടി ജി എസില്‍ സാങ്കേതികപരിഷ്‌കരിക്കണമെന്ന ആര്‍ ബി ഐ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. ഏപ്രില്‍ 17 ന് പ്രവൃത്തി സമയത്തിന് ശേഷമാകും ഈ പ്രവര്‍ത്തനം നടക്കുക. അതുകൊണ്ട് ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ ഉച്ച തിരിഞ്ഞ് 2 മണി വരെ ഈ സേവനം ഉണ്ടാകുന്നതല്ല. ഇത് മുന്‍കൂട്ടി കണ്ട് വേണം അക്കൗണ്ടുടമകള്‍ ഇടപാടുകള്‍ നടത്താന്‍. അതേസമയം എന്‍ ഇ എഫ് ടി ഇടപാടുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. താരതമ്യേന ചെറിയ തുക അയയ്ക്കുന്നതിനാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉപയോഗിക്കുന്നത്.
നേരത്തെ, ആര്‍ ടി ജി എസും എന്‍ ഇ എഫ് ടിയും ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയേ അനുവദിച്ചിരുന്നുള്ളു. 2019 ഡിസംബറില്‍ എന്‍ ഇ എഫ് ടി ഫണ്ട് ട്രാന്‍സ്ഫര്‍ 24 x7 മണിക്കൂര്‍ ആക്കുകയായിരുന്നു. ആര്‍ ടി ജി എസ് 2020 ഡിസംബറില്‍ 24 മണിക്കൂർ ആക്കി മാറ്റി.
English Summary : RTGS will Interrupt for 14 Hours on Coming Sunday