കോവിഡ് വന്ന ജീവനക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് വക 2.5 ലക്ഷം രൂപ
Mail This Article
ഇന്ത്യയിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് കോവിഡ് പോസിറ്റിവ് ആയ ജിവനക്കാര്‍ക്ക് ചികിത്സാ സഹായമായി 2.5 രക്ഷം രൂപ വരെ നല്‍കും. നിലവില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കി വരുന്ന കോവിഡ് ബനിഫിറ്റിന് പുറമേയാണ് ഇത്.
നിലവിലുള്ള കോവിഡ് സഹായം കൂടാതെ ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങളില്‍ ഒരോരുത്തര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കോവിഡിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി ഐ സി യു അഡ്മിഷനാണെങ്കില്‍ 2.5 ലക്ഷം രൂപ വരെയും സാധാരണ ആശുപത്രി വാസമാണെങ്കില്‍ 1.25 ലക്ഷം രൂപ വരെയും ഓരോരുത്തര്‍ക്കും റിഇംമ്പേഴ്‌സ് ചെയ്യും. ഇത് കൂടാതെ അടിയന്തര ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ ആറ് മാസത്തെ ഗ്രോസ് സാലറി പലിശ രഹിതമായി നല്‍കും. കോവിഡ് പ്രതിരോധ വാക്‌സിന്‍, ആംബുലന്‍സ് സര്‍വീസ്, ഓക്‌സിജന്‍,വെന്റിലേറ്റര്‍ സംവിധാവും ഡോക്ടറുടെ സേവനവും ക്രിറ്റിക്കല്‍ കേസുകളില്‍ സ്റ്റാഫിന് വേണ്ടി ഒരുക്കിയിട്ടുണ്ട്.
English Summary : Standard Chartered Bank will give Financial Aid to its Covid Positive Employees