പഴം, പച്ചക്കറി, പാല്‍, മല്‍സ്യ-മാംസ സംരംഭങ്ങള്‍ക്ക് 4% ത്തിനു 2000 കോടി രൂപയുടെ വായ്പ
Mail This Article
നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക പുരുജ്ജീവനം ഉറപ്പാക്കുമെന്നാണ് ബജറ്റിലെ ഒരു പ്രധാന നിര്‍ദേശം.നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി 2000 കോടി രൂപയുടെ വായ്പകളാണ് ഈ സമ്പത്തിക വര്‍ഷം കൊടുക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
വായ്പകള്‍ എന്തിനെല്ലാം?
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വായ്പാ സഹായം ലഭ്യമാക്കുക. പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് സ്റ്റാേറേജ് ചെയിനുകള്‍ എന്നിവ സ്ഥാപിക്കാന്‍ സഹായം ലഭിക്കും. അതിനു പുറമെ പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങള്‍, ആധുനിക മല്‍സ്യ വിപണനസൗകര്യം ശുചിത്വമുള്ള ഇറച്ചി വില്‍പ്പന സൗകര്യങ്ങള്‍ എന്നിവയ്ക്കും വായ്പ പ്രതീക്ഷിക്കാം. പാല്‍, പച്ചക്കറി, മല്‍സ്യം, മാംസം എന്നിവയുടെ മൂല്യവര്‍ധന ഉറപ്പാക്കുന്ന സംരംഭങ്ങള്‍, മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ എന്നിവയ്ക്കും ലഭ്യമാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇതൊരു പുതിയ പദ്ധതിയായി വിലയിരുത്താനാകില്ല. നബാര്‍ഡ് പതിറ്റാണ്ടുകളായി ലഭ്യമാക്കുന്ന പുനര്‍വായ്പാ പദ്ധതി മാത്രമാണിത്. എങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനത്തിനായി ഇതുപയോഗപ്പെടുത്താന്‍ കൂടുതല്‍ പേരേ പ്രേരിപ്പിക്കാന്‍ ബജറ്റിലെ ഈ എടുത്തു കാട്ടല്‍ ഉപകരിക്കും.
English Summary : Low Cost Loan for Fruit,Vegetable, Fish and Meat in Kerala Budget 2.0