ADVERTISEMENT

മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ കൂടുതൽ പലിശ ലഭ്യമാക്കുന്നതിനായി ബാങ്കുകള്‍ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ ചേരാൻ ഇനി കുറച്ചു ദിവസം കൂടി. ഈ മാസം 30ന് പദ്ധതികള്‍ അവസാനിക്കും.

കോവിഡ്‌ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ്‌ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ വേണ്ടി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ബാങ്കുകള്‍ അവതരിപ്പിച്ചത്. കുറച്ചു കാലയളവിലേക്കാണ്‌ ഈ നിക്ഷേപങ്ങള്‍ അവതരിപ്പിച്ചത്‌. സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ പലിശ നിരക്കില്‍ 50ബേസിസ്‌ പോയിന്റുകൾ അധികം നല്‍കും . എന്നാല്‍, ഈ പ്രത്യേക പദ്ധതിയിൽ ഇതിലും കൂടുതല്‍ പലിശ നിരക്കാണുള്ളത്. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌്‌ ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ വേണ്ടി ഈ പ്രത്യേക പദ്ധതി ലഭ്യമാക്കുന്നുണ്ട്‌.

ഈ ബാങ്കുകളുടെ പദ്ധതി ജൂണ്‍ 30ന്‌ അവസാനിക്കുമെന്നാണ്‌ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാകുന്ന വിവരം. . സ്ഥിര നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ പലിശ നിരക്ക്‌ ആഗ്രഹിക്കുന്ന മുതിര്‍ന്ന പരന്‍മാര്‍ക്ക്‌ ഈ മാസം അവസാനം വരെ പദ്ധതിയുടെ ഭാഗാമാകാന്‍ അവസരം ലഭിക്കും. ഈ പദ്ധതി മാര്‍ച്ച്‌ 31 ന്‌ അവസാനിക്കും എന്നാണ്‌ ആദ്യം ബാങ്കുകള്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ പിന്നീടിത്‌ ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

∙മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള എസ്‌ബിഐയുടെ പ്രത്യേക എഫ്‌ഡി സ്‌കീമാണ്‌ വികെയര്‍ ഡെപ്പോസിറ്റ്‌. 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള എഫ്‌ഡിയ്‌ക്ക്‌ 6.20 ശതമാനം പലിശ നിരക്കാണ്‌ സ്‌കീം ലഭ്യമാക്കുന്നത്‌. സാധാരണ എഫ്‌ഡി സ്‌കീമിനെ അപേക്ഷിച്ച്‌ 80 ബേസിസ്‌ പോയിന്റ്‌ അധികമാണിത്‌.

∙മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ലഭ്യമാക്കുന്ന പ്രത്യേക എഫ്‌ഡി സ്‌കീമായ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്‌ഡി ലഭ്യമാക്കുന്നത് 6.25 ശതമാനം പലിശ നിരക്കാണ്‌, 75 ബേസിസ്‌ പോയിന്റ്‌സ്‌ അധികമാണിത്‌.

∙മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഐസിഐസിഐ ബാങ്കിന്റെ പ്രത്യേക എഫ്‌ഡിസ്‌കീമായ ഐസിഐസിഐ ഗോള്‍ഡന്‍ ഇയേഴ്‌സ്‌ എഫ്‌ഡി സ്‌കീമില്‍ 6.30 ശതമാനം പലിശ നിരക്ക്‌ ലഭ്യമാകും.80 ബേസിസ്‌ പോയിന്റാണ്‌ കൂടുതല്‍ ലഭ്യമാക്കുന്നത്‌. 

∙ബാങ്ക്‌ ഓഫ്‌ ബറോഡ ലഭ്യമാക്കുന്നത്‌ 6.25 ശതമാനം പലിശ നിരക്കാണ്‌. 100 ബേസിസ്‌ പോയിന്റ്‌സ്‌ കൂടുതലാണിത്‌. ഈ നിരക്കുകള്‍ 2021 നവംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.

English Summary: Last Date for Senior Citizen's Special FD will be upto June 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com