ADVERTISEMENT

നാളുകളായി ഇടപാടുകളൊന്നും നടക്കാത്ത ബാങ്ക് അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? കുറച്ചു നാളുകൾ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ അറിയാതെ പിന്നീട് അത് മറന്നു പോലും പോകാം. രണ്ടു വർഷമായി ഉപയോഗിച്ചില്ലെങ്കിൽ കൂടി ബാങ്ക് അക്കൗണ്ടുകൾ നിർജീവമാകും. പല തട്ടിപ്പുകാരും അത്തരം അക്കൗണ്ടുകളിൽ കൂടി നമ്മളറിയാതെ ഇടപാടുകൾ നടത്തുവാൻ പോലും ഉപയോഗിക്കും. 

എങ്ങനെ  പ്രവർത്തനസജ്ജമാക്കും?

പല ബാങ്കുകളും പല രീതിയിലാണ് ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടുകൾ  തിരിച്ചു പ്രവർത്തനസജ്ജമാക്കുന്നത്. എസ് ബി ഐയിലെ അക്കൗണ്ടാണെങ്കിൽ ആദ്യം വെബ്സൈറ്റിൽ കയറി പരിശോധിക്കുവാനുള്ള സൗകര്യം ഉണ്ട്. പ്രവർത്തന നിരതമല്ലാത്ത അക്കൗണ്ടുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്. നിർജീവ അക്കൗണ്ടിനെ  പ്രവർത്തനക്ഷമമാക്കുവാൻ ബാങ്ക് മാനേജർക്ക് ഒരു അപേക്ഷ കൊടുക്കണം. രണ്ടു വർഷത്തിൽ കൂടുതലായെങ്കിൽ അതിന്റെ കാരണം ബോധിപ്പിക്കണം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അതിലുള്ള എല്ലാവരും അപേക്ഷയിൽ  ഒപ്പിടണം. ബാങ്ക് നിഷ്കർഷിക്കുന്ന കെ വൈ സി രേഖകളായ ആധാർ, പാൻ, തിരിച്ചറിയൽ വിലാസം എന്നിവ ഫോട്ടോ അടക്കം  അപേക്ഷയുടെ കൂടെ സമർപ്പിക്കണം. അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ എന്തെങ്കിലും പണമിടപാട് നടത്തേണ്ടത് അത്യാവശ്യമാണ്. നിർജീവ അക്കൗണ്ടുകൾ പ്രവർത്തന നിരതമാക്കുവാൻ, എസ് ബി ഐ  പ്രത്യേകിച്ച് പണമൊന്നും ഈടാക്കുന്നില്ല. 

എച്ച് ഡി എഫ് സി ബാങ്കിലെ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ, അക്കൗണ്ട് ഉള്ള ശാഖ സന്ദർശിച്ച് ഒപ്പോടുകൂടിയുള്ള ഒരു അപേക്ഷ കൊടുക്കണം. ഇതിനോടൊപ്പം തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. അതിനുശേഷം ബാങ്കിന്റെ നിർദേശമനുസരിച്ച് പണമിടപാടുകൾ നടത്തുക. 

കസ്റ്റമർ കെയറിൽ ഫോൺ ചെയ്തു പറഞ്ഞാൽ ഐ സി ഐ സി ഐ ബാങ്കിലെ നിർജീവ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുവാൻ സാധിക്കും. 

2022 മാർച്ച് 31 വരെ ഓൺലൈനായി കെ വൈ സി സമർപ്പിച്ചാൽ ഫെഡറൽ ബാങ്കിലെ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാം . 

സ്ഥിര നിക്ഷേപമുള്ള അക്കൗണ്ടുകളും ഇടപാടുകൾ രണ്ടു വർഷത്തിലെങ്കിലും നടത്തിയില്ലെങ്കിൽ  നിർജീവമാകാം. ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് ഉള്ള അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാൻ കുറച്ചുകൂടി എളുപ്പമാണ്.

English Summary : How to Revive Your Dormant Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com