ADVERTISEMENT

എസ് ബി ഐയുടെ ഉപഭോക്താക്കൾ ഓൺലൈനായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐ എം പി എസ് ഇടപാടുകൾക്ക്‌ സർവീസ് ചാർജ് നൽകേണ്ടതില്ല. ഇതിൽ മൊബൈൽ ബാങ്കിങ്, യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉൾപ്പെടുന്നു. എന്നാൽ നേരിട്ടുള്ള ഓഫ് ലൈൻ സേവനങ്ങൾക്ക്  താഴെ പറയുന്ന നിരക്കുകൾ ഈടാക്കും

എസ്ബിഐ ഐഎംപിഎസ് ചാർജുകൾ - ഓഫ്‌ലൈൻ മോഡ്

∙1,000 രൂപ വരെ: ചാർജ് ഇല്ല

∙1000 രൂപയ്ക്കു മുകളിലും 10000 രൂപ വരെ : 2 രൂപ സേവന നിരക്ക് +ജി എസ് ടി 

∙10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി

∙1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെ: 12 രൂപ സേവന നിരക്ക് + ജിഎസ്ടി

∙2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും (പുതിയ സ്ലാബ്): 20 രൂപ സേവന നിരക്ക് + ജിഎസ്ടി

എസ്ബിഐ എൻ ഇഎഫ് ടി സേവന നിരക്കുകൾ — ഓഫ്‌ലൈൻ മോഡ്

∙10,000 രൂപ വരെ: 2 രൂപ സേവന നിരക്ക് + ജിഎസ്ടി

∙10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി

∙1,00,000/- രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയും: 12 രൂപ സേവന നിരക്ക് + ജിഎസ്ടി

∙2,00,000 രൂപയ്ക്ക് മുകളിൽ: 20 രൂപ സേവന നിരക്ക് + ജിഎസ്ടി

എസ്ബിഐ ആർടിജിഎസ് സേവന നിരക്കുകൾ — ഓൺലൈൻ മോഡ്

5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽപ്പോലും, യോനോ ആപ്പ് ഉൾപ്പെടെ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് വഴി നടത്തുന്ന ആർടിജിഎസ് ഇടപാടിന് സേവന ചാർജോ ജിഎസ്ടിയോ ഈടാക്കില്ല.

ആർടിജിഎസ് സേവന നിരക്കുകൾ — ഓഫ്‌ലൈൻ മോഡ്

200,000 രൂപക്ക് മുകളിലും 500000 രൂപ വരെ : 20 രൂപ സേവന നിരക്ക് +ജി എസ് ടി 

5,00,000 രൂപയ്ക്ക് മുകളിൽ: 40 രൂപ സേവന നിരക്ക്  + ജിഎസ്ടി

എസ് ബി ഐ റിക്കറിങ് ഡെപോസിറ്റിന്റെ പലിശ നിരക്കുകളും പുതുക്കിയിട്ടുണ്ട്. 5.1 ശതമാനം മുതൽ 5.4 ശതമാനം വരെയാണ് പുതുക്കിയ നിരക്കുകൾ. 

English Summary : SBI Service Charges Revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com