65 വയസ്സുവരെ ഈടില്ലാതെ വായ്പ, കൂടെ സബ്സിഡിയും
Mail This Article
ഈ വയസ്സുകാലത്ത് ആരു വായ്പ തരാനാ? എന്ന് ചിന്തിക്കാൻ വരട്ടെ. ജീവിത സായാഹ്നത്തിലും സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈടോ ജാമ്യമോ ഇല്ലാതെ വായ്പ ലഭിക്കുമെന്നു മാത്രമല്ല സബ്സിഡിയും കിട്ടും.
കേരള ബാങ്കാണ് 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് വായ്പ അനുവദിക്കുന്നത്. സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിനാണു വായ്പ. ജാമ്യമോ ഈടോ ആവശ്യമില്ല. പരമാവധി 50,000 രൂപ വായ്പ ലഭിക്കും.
അപേക്ഷകർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. കെ.ബി. നവജീവൻ സുവിധ പ്ലസ് എന്ന ഈ വായ്പാ പദ്ധതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടപ്പാക്കുന്നത്. 5 വർഷ തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്ക് 25 ശതമാനം സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയുമായി ബന്ധപ്പെടുക.
English Summary : Kerala Bank will give Special Loan for Senior Citizens