ADVERTISEMENT

വായ്പ നൽകുന്നതിന് മുൻപ് ബാങ്കുകൾ നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പലിശയും മറ്റു കാര്യങ്ങളും തീരുമാനിക്കുക.മറ്റൊരു തരത്തിൽ പറഞ്ഞാൽ,  സിബിൽ സ്കോർ എന്നത് വായ്പ  യോഗ്യതയെ വിലയിരുത്തുന്ന 3  അക്ക സംഖ്യയാണ്. 300 നും 900 നും ഇടയ്ക്കാണ് ഇതിന്റെ റേഞ്ച്. സിബിൽ സ്കോറിനെ ബാധിക്കുന്ന 4 കാര്യങ്ങളറിയുന്നത് മികച്ച രീതിയിൽ വായ്പ എടുക്കാൻ സഹായിക്കും.

∙പേയ്മെന്റ് ചരിത്രം (30%)

ക്രെഡിറ്റ് കാർഡ് ബില്ലുകളും, വായ്പ ഇ എം ഐ കളും  മറ്റു കുടിശികകളും കൃത്യസമയത്തു അടച്ചിട്ടുണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. തുകകൾ കൃത്യ സമയത്ത് അടയ്ക്കാതിരുന്നാൽ സിബിൽ സ്കോർ കുറയും. അടക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞുള്ള  ഒരുമാസത്തിനുള്ളിൽ അടച്ചാൽ പോലും സിബിൽ സ്‌കോറിൽ 100 പോയന്റ്  ഇടിയുവാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. 

∙ക്രെഡിറ്റ് ഉപയോഗ അനുപാതം (25 %)

ക്രെഡിറ്റ് പരിധിക്കു ആനുപാതികമായി നിങ്ങൾ ഉപയോഗിക്കുന്ന തുകയാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചടവ് ശേഷിയെ കുറിച്ച്  ബാങ്കിന് സംശയം വരാം. അതിനാൽ ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ ഉപയോഗം നിർത്തുന്നതാണ് നല്ലത്. 

∙വായ്പ തരവും, കാലാവധിയും (25 %)

താരതമ്യേന സുരക്ഷിതമായ ഭവന വായ്പ, കാർ വായ്പ എന്നിവയെടുത്തിട്ടുള്ളതും, ക്രെഡിറ്റ് കാർഡിൽ നിന്നെടുത്തിട്ടുള്ളതുമായ വായ്പകൾ പരിഗണിക്കും. ഇവ നിങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതികളും, തിരിച്ചടവ് രീതികളും സിബിൽ സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കും.

∙മറ്റ് ഘടകങ്ങൾ (20 %)

ഒരേ സമയം നിങ്ങൾ ഒന്നിലധികം വായ്പക്കായി അപേക്ഷിക്കുന്നുണ്ടോയെന്നു പരിശോധിക്കും. എല്ലാം ഇപ്പോൾ ഓൺലൈനിൽ ലഭ്യമായതിനാൽ നിങ്ങളുടെ വായ്പ അപേക്ഷകൾ പരിശോധിക്കുവാൻ ബാങ്കുകൾക്ക് വളരെ എളുപ്പമാണ്. 'ക്രെഡിറ്റ് ബ്യുറോ'യിൽ നിന്നുള്ള അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ  തനിനിറം ബാങ്കിന് മനസ്സിലാക്കുവാൻ പറ്റും. 

നല്ല സിബിൽ സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ സ്വന്തമാക്കാം. വായ്പകൾ ലഭിക്കുവാൻ അനുയോജ്യമായ സിബിൽ സ്‌കോറുകൾ താഴെ കൊടുത്തിരിക്കുന്നു. 

table-sibil-score

 English Summary : How to Attain Good Credit Score in a Smart Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com