ADVERTISEMENT

ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നൽകി പണം പിൻവലിക്കാനുള്ള സൗകര്യം എസ് ബി ഐയിൽ നിലവിൽ വന്നു. എ ടി എമ്മുകളിലെ അനധികൃത ഇടപാടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കുന്നതിനായി യു പി ഐ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന എല്ലാ എ ടി എമ്മുകളിലും കാർഡ് രഹിത ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ജനുവരി ഒന്ന് മുതൽ എസ് ബി ഐ ഈ സേവനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡ് പിൻ  സഹിതം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് അയച്ച ഒ ടി പി നൽകി എസ്  ബി ഐ ഉപഭോക്താക്കൾക്ക് എ ടി എമ്മുകളിൽനിന്നു 10000 രൂപയോ അതിൽ കൂടുതലോ പിൻവലിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. നിലവിൽ ചില ബാങ്കുകളിൽ മാത്രമുള്ള ഈ സൗകര്യം മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിക്കാൻ ആർ ബി ഐ നിർദേശം നൽകിയിട്ടുണ്ട്.

English Summary : ATM Money Withdrawal with OTP is Possible in SBI ATM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com