ADVERTISEMENT

കെ‌വൈ‌സി പുതുക്കുന്ന പദ്ധതിയുടെ ഭാഗമായി, ജൂലൈ 1 മുതൽ കെ‌വൈ‌സി(KYC) പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ  പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI) മരവിപ്പിച്ചു. ശമ്പള വിതരണ സമയത്ത് എസ് ബി ഐ ഇത്തരമൊരു തീരുമാനം എടുത്തത് തീരെ അപ്രതീക്ഷിതമായി പോയി എന്ന് പല ഉപഭോക്താക്കളും ആരോപിക്കുന്നു. 

എസ്ബിഐയുടെ ലോഗിൻ പോർട്ടലിൽ  ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ ഒന്നും ലഭിച്ചിരുന്നില്ല. ഉപഭോക്താവ് എടിഎമ്മിലോ ഓൺലൈനിലോ ഇടപാട് നടത്താൻ ശ്രമിക്കുമ്പോഴാണ് കെ വൈ സി പുതുക്കാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചുവെന്ന സന്ദേശം വരുന്നത്. 

പതിവായി പുതുക്കണം

ഓൺലൈൻ തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് കെ‌വൈ‌സി പതിവായി പുതുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ബാങ്കുകൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. മുമ്പ് 10 വർഷത്തിലൊരിക്കൽ ബാങ്കുകൾ കെ വൈ സി പുതുക്കാനായിരുന്നു നിഷ്കര്ഷിച്ചിരുന്നത്.  ഇപ്പോൾ പല സാമ്പത്തിക സ്ഥാപനങ്ങളും മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കാൻ ആവശ്യപ്പെടുന്നുണ്ട്. 

പകർച്ചവ്യാധി സമയത്ത് പലരും ബാങ്കുകൾ സന്ദർശിക്കുന്നത് നിർത്തിയതിനാൽ കെ വൈ സി പുതുക്കേണ്ട നിരവധി അക്കൗണ്ടുകൾ ഉണ്ട്. ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാൻ കെ‌വൈ‌സി പുതുക്കേണ്ടത് അത്യാവശ്യമാണ് എന്ന് എസ് ബി ഐ പറയുന്നു. മറ്റു ബാങ്കുകൾ ഇപ്പോൾ കെ വൈ സി പുതുക്കാത്ത അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെങ്കിലും ഇനി മരവിപ്പിച്ചേക്കും. അതിനാൽ എല്ലാ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും കെ വൈ സി പുതുക്കി നൽകുക.

English Summary : Update Your KYC in Banks and financial Institutions Immediatly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com