ADVERTISEMENT

സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തവർ മരിച്ചാൽ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവർക്ക് വായ്പാ കാലാവധിക്കുള്ളിൽ മാരകമായ അസുഖം ബാധിച്ച് കടം തിരിച്ചടക്കാൻ കഴിയാതെ വന്നാലും  പരമാവധി 1.25 ലക്ഷം രൂപ ഇളവു നൽകും. സഹകരണ റിസ്ക് ഫണ്ടിൽ നിന്നാണ് സഹായം അനുവദിക്കുന്നത്.  

സഹായം റിസ്ക് ഫണ്ടിൽ നിന്ന്

വായ്പ എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കിൽ നേരത്തെ രണ്ടു ലക്ഷം രൂപയാണ് തിരിച്ചടവിൽ ഇളവു നൽകിയിരുന്നത്. വായ്പാ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെട്ടാൽ അന്നേ ദിവസം ബാക്കി നിൽക്കുന്ന ലോൺ സംഖ്യയുടെ മുതൽ അല്ലെങ്കിൽ 3 ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് ആ സംഖ്യ റിസ്ക് ഫണ്ടിൽ നിന്ന് അനുവദിക്കും.

പരമാവധി ആറു ലക്ഷം

മരണപ്പെട്ട വ്യക്തി വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കിൽ പരമാവധി ആറു ലക്ഷം രൂപയേ ലഭിക്കൂ. രണ്ടു വ്യക്തികൾ കൂട്ടായി വായ്പ എടുക്കുകയും അതിലൊരാൾ മരണപ്പെടുകയും ചെയ്താൽ അന്നേ ദിവസം ബാക്കി നിൽക്കുന്ന വായ്പ തുകയ്ക്ക് ആനുപാതികമായി ഇളവ് അനുവദിക്കും.

സ്ഥാപനങ്ങൾ റിസ്ക് ഫണ്ടിലേക്ക് തുക നൽകണം

മാരക രോഗം ബാധിച്ച് വായ്പ തിരിച്ചടവിൽ ആനുകൂല്യം ലഭിച്ച വ്യക്തി മരണപ്പെട്ടാൽ രോഗകാലത്ത് ലഭിച്ച ഇളവു കഴിഞ്ഞുള്ള തുകയേ പിന്നീടു ലഭിക്കൂ. സഹകരണ സ്ഥാപനങ്ങൾ റിസ്ക് ഫണ്ടിലേക്ക് അടയ്ക്കുന്ന തുക ഉപയോഗിച്ചാണ് ഇത്തരം ആനുകൂല്യങ്ങൾ അനുവദിക്കുന്നത്.

English Summary : Cooperative Banks will Give 3 Lakhs Rupees Discount for Loan Repayment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com