ഡിസിബി റെമിറ്റ് വഴി കുറഞ്ഞ നിരക്കിൽ വിദേശത്തേയ്ക്ക് പണമയക്കാം
Mail This Article
വിദേശത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്ന ഫണ്ടിന് ഓരോ രൂപയ്ക്കും 20 പൈസ വരെ ഇളവ് ലഭിക്കുന്ന ഡിസിബി ബാങ്കിന്റെ പുതുവൽസര ഓഫർ ജനുവരി 15ന് അവസാനിക്കും. ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഡിസിബി റെമിറ്റ് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തി തിരഞ്ഞെടുത്ത രാജ്യങ്ങളിലേയ്ക്ക് ഇങ്ങനെ നെറ്റ്ബാങ്കിങിലൂടെ പണമയക്കാനാകും. വിദേശത്ത് ബിസിനസ് – വിനോദയാത്ര നടത്തുന്നവർക്ക് ഇങ്ങനെ പണം സ്വീകരിക്കാം. ഡിസിബി റെമിറ്റ് മണി ട്രാൻസ്ഫർ കൂടുതൽ വേഗമേറിയതും സുരക്ഷിതവും സുതാര്യവും ചെലവ് കുറഞ്ഞതുമാക്കും.
ഫോറിൻ കറൻസിയായി 2000 മുതൽ 5000 വരെ അയയ്ക്കുന്നതിന് CHRTEN എന്ന കോഡുപയോഗിച്ച് 10 പൈസ വീതം ഇളവ് നേടാം. 5000 മുതൽ 8000 വരെ അയയ്ക്കുന്നതിന് CHRFIF എന്ന കോഡുപയോഗിച്ച് 15 പൈസ വീതം ഇളവുണ്ട്. കോഡ് CHRTWE ഉപയോഗിച്ച് 8000 ത്തിനു മുകളിലുള്ള തുക വിദേശ കറൻസി അയയ്ക്കുന്നതിന് 20 പൈസ വീതം ഇളവ് ലഭിക്കും. USD, AUD, GBP, SGD, CAD, EURO എന്നീ 6 വിദേശ കറൻസികളിലേയക്ക് ഇങ്ങനെ ഫണ്ട് ട്രാൻസ്ഫർ ചെയ്യാനാകും. നിശ്ചിത സമയപരിധിക്കുള്ളിൽ പല തവണ ട്രാൻസാക്ഷൻ നടത്തുന്നതിന് ആനുകൂല്യം ലഭിക്കും.
ഡിസിബി അക്കൗണ്ടില്ലാത്തവർക്ക് ഒറ്റത്തവണ റജിസ്‌ട്രേഷൻ നടത്തി ഈ സൗകര്യമുപയോഗിച്ച് വിദേശത്തേയക്ക് പണമയക്കാനാകും. www.dcbremit.com ലൂടെ വിദേശത്തെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമയക്കാം. അയക്കേണ്ട തുകയുടെ ഗുണഭോക്തൃ വിശദാംശങ്ങളും മറ്റും രൂപയിൽ രേഖപ്പെടുത്തിയ ശേഷം ഡിസിബി ബാങ്ക് തുക രൂപയിൽ നിന്ന് അയയ്‌ക്കേണ്ട വിദേശ കറൻസിയിലേയ്ക്ക് മാറ്റി ഗുണഭോക്താവിന്റെ ഓവർസീസ് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊള്ളും. മണി ട്രാൻസ്ഫർ റിയൽടൈമായി ട്രാക്ക് ചെയ്യാനും എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ സ്റ്റോപ്പ് ചെയ്യാനും കഴിയും.
English Summary : DCB Bank Offer for Money Transfer facility will be upto January 15