അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലേ? എ ടി എം ഉപയോഗിക്കുമ്പോൾ പിഴ നൽകണം
Mail This Article
അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിൽ ആഭ്യന്തര എടിഎം പണം പിൻവലിക്കൽ ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. 2023 മെയ് 1 മുതൽ ബാങ്ക് ഇത് നടപ്പിലാക്കും. ഇടപാടുകാരുടെ ചാർജുകൾ സംബന്ധിച്ച് രണ്ട് സുപ്രധാന മാറ്റങ്ങളാണ് പി എൻ ബി കൊണ്ടുവരുന്നത്.
∙ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് ഇഷ്യൂൻസ് ചാർജുകൾ, വാർഷിക മെയിന്റനൻസ് ചാർജുകൾ എന്നിവയുടെ പുനഃപരിശോധന
∙അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ ഡെബിറ്റ് കാർഡ് വഴി നടത്തുന്ന ആഭ്യന്തര, രാജ്യാന്തര പിഒഎസ്, ഇ കോം ഇടപാടുകൾക്ക് ബാങ്ക് ചാർജുകൾ ഈടാക്കാൻ തുടങ്ങും.
നിലവിൽ, ഡെബിറ്റ് കാർഡ് നൽകുന്നതിനും ബാങ്ക് ഫീസ് ഈടാക്കുന്നുണ്ട്. പിഎൻബി ഡെബിറ്റ് കാർഡുകളുടെ വ്യത്യസ്‌ത വേരിയന്റുകൾക്ക് വ്യത്യസ്‌ത നിരക്കുകളാണുള്ളത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുകയാണെങ്കിൽ, മെട്രോ നഗരങ്ങളിൽ പ്രതിമാസം 3 ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ മാസത്തിൽ 5 ഇടപാടുകളും സൗജന്യമാണ്. ഒരിക്കൽ പരിധി ലംഘിച്ചാൽ, ഓരോ ഇടപാടിനും 21 രൂപയും ബാധകമായ നികുതികളും ഈടാക്കും.
English Summary : New ATM Rules from Punjab National Bank