ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി ഇനി വാട്സാപ്പ് ബാങ്കിങ് നടത്താം
Mail This Article
സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ വാട്‌സാപ്പ് സേവനം. മൊബൈലില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയത്. എയര്‍ടെലുമായി സഹകരിച്ചാണ് സേവനം.
അക്കൗണ്ട് ഓപ്പണിങ്, മണി ട്രാന്‍സ്ഫര്‍, ഇന്‍ഷുറന്‍സ്, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്, ലോണ്‍ റഫറല്‍ സര്‍വീസസ്, അക്കൗണ്ട് അനുബന്ധ സേവനങ്ങള്‍ തുടങ്ങി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ എല്ലാ സേവനങ്ങളും വാട്സാപ്പ് വഴി ഉപഭോക്താവിന് ലഭിക്കും.
പ്രാദേശിക ഭാഷയിലും ബാങ്കിങ് സേവനം അറിയാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 24 x 7 പിന്തുണ നല്‍കും.
വോയ്സ്, എസ്എംഎസ്, വാട്ട്സാപ്പ് ചാനലുകളിലൂടെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന എയര്‍ടെലിന്റെ ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു മുഖേനയാണ് വാട്ട്സാപ്പ് ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നത്. വാട്‌സാപ്പിനു വേണ്ടി ബിസിനസ് സര്‍വീസ് പ്രൊവൈഡര്‍ ആയി പ്രവര്‍ത്തിക്കുന്ന ആദ്യ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. വാതില്‍പ്പടി സേവനം, തൊട്ടടുത്ത പോസ്റ്റ് ഓഫീസ് കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ ബാങ്കിങ് സേവനങ്ങള്‍ ഇതു വഴി ലഭ്യമാകും.
English Summary : India Post Payments Bank and Airtel Join Hands to Provide Whatsapp Banking