ADVERTISEMENT

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്.ബി.ഐ വി കെയര്‍. മാര്‍ച്ച് 31 വരെയായിരുന്ന പദ്ധതിയുടെ കാലാവധി  ജൂണ്‍ 30 വരെ പുതുക്കിയിട്ടുണ്ട്. അതിനാല്‍ ഇനിയും പദ്ധതിയില്‍ നിക്ഷേപിക്കാം. ടേം ഡെപ്പോസിറ്റിന് അധിക പലിശ വാഗ്ദാനം ചെയ്ത് മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ കാര്യത്തില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭിക്കും.

കാലാവധി 5-10 വര്‍ഷം

അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 60 വയസാണ് പ്രായ പരിധി. കൂടാതെ മാസം തോറും പലിശ ലഭിക്കും. ആവശ്യമെങ്കില്‍ തവണകളായും വാങ്ങാം. പലിശ മുന്‍കൂര്‍ നിശ്ചയിച്ച പ്രകാരം അക്കൗണ്ടില്‍ വരും. എന്‍ആര്‍ഐ ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അര്‍ഹതയില്ല. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി. എസ്ബിഐ വീ കെയര്‍ സ്‌കീമിന് കീഴില്‍ ലഭിക്കുന്ന അധിക പലിശയുടെ ആനുകൂല്യം  പുതിയ അക്കൗണ്ടുകള്‍ തുറക്കുമ്പോഴും നിക്ഷേപം പുതുക്കുമ്പോഴും ലഭിക്കും. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ അധിക പലിശയുടെ ആനുകൂല്യം നഷ്ടമാകും. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയര്‍ സ്ഥിരനിക്ഷേപ പദ്ധതി ആരംഭിച്ചത്.

അപേക്ഷ

ബാങ്ക് ബ്രാഞ്ച്/ഇന്റര്‍നെറ്റ് ബാങ്കിങ് ,യോനോ എന്നിവ വഴി അക്കൗണ്ട് തുറക്കാന്‍ കഴിയും, കൂടാതെ പുതിയ നിക്ഷേപങ്ങളിലും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ പുതുക്കുന്നതിനും ഈ സ്‌കീം ലഭ്യമാണ്.

English Summary: SBI WE Care Scheme for Senior Citizen Extended Upto June 30th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com