ADVERTISEMENT

ഘടനാപരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ 2024 ലും ഇന്ത്യക്ക് നല്ല  വളർച്ച കൈവരിക്കാനാകുമെന്ന് റിസർവ് ബാങ്ക്. ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കോണമിക് നയങ്ങൾ അതിനു സഹായിക്കുമെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 

എങ്കിലും ആഗോള വളർച്ച മന്ദഗതിയിലാകുന്നതും  നീണ്ടുനിൽക്കുന്ന ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ പ്രശ്നങ്ങൾ മൂലം  സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ വളർച്ചയ്ക്ക് ദോഷകരമാണെന്നും കൂട്ടിച്ചേർത്തു. ആഗോള സാമ്പത്തിക  വിപണികളിൽ സ്ഥിരത വന്നിട്ടുണ്ടെന്നു ആർ ബി ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നു.  

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക് സൂചിപ്പിച്ചു. സ്ഥിരമായ വിനിമയ നിരക്കും, സാധാരണ രീതിയിലെ കാലാവർഷവുമുണ്ടായാൽ ഇന്ത്യയിലെ പണപ്പെരുപ്പവും കുറയും.

English Summary : India Growth Story may Continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com