ADVERTISEMENT

ഭാവി ഭദ്രമാക്കാന്‍ മികച്ച നിക്ഷേപം തന്നെ തിരഞ്ഞെടുക്കണം. അതിനാല്‍ ഉയര്‍ന്ന പലിശ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ ഇപ്പോള്‍ അംഗമാകാം. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന മൂന്ന് പദ്ധതികള്‍ ജൂണ്‍ 30 ന് അവസാനിക്കും. പദ്ധതിയുടെ കാലാവധി നീട്ടാനും സാധ്യതയില്ല. അതിനാല്‍ ഉടന്‍ നിക്ഷേപിക്കാം ഈ പദ്ധതികളില്‍.

ഇന്ത്യൻ ബാങ്ക് 'ഇന്‍ഡ് സൂപ്പര്‍ 400 ഡേയ്സ്'

ഇന്ത്യന്‍ ബാങ്ക് ആരംഭിച്ച  സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയാണ്  'ഇന്‍ഡ് സൂപ്പര്‍ 400 ഡേയ്സ്.പേര് അര്‍ത്ഥമാക്കുന്നതു പോലെ തന്നെ 400 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണിത്.  ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 7.25 ശതമാനം പലിശ കിട്ടും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശ ലഭിക്കും.10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്.

എസ്ബിഐ അമൃത് കലശ്

sbi1

പൊതുമേഖല ബാങ്കായ എസ്ബിഐ നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആകര്‍ഷകമകണ് എഫ്ഡി സ്‌കീമുകളില്‍ ഒന്ന്. എസ്ബിഐ അമൃത് കലശ് (SBI Amrit Kalash) സ്ഥിര നിക്ഷേപത്തിന്  കീഴില്‍, സാധാരണക്കാര്‍ക്ക് 7.10 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ നല്‍കുന്നു. 400 ദിവസമാണ് ഇവിടെ നിക്ഷേപ കാലാവധി. ഇത് സാധാരണ ബാധകമായ നിരക്കിനേക്കാള്‍ 50 ബിപിഎസ് കൂടുതലാണ്, മുതിര്‍ന്ന പൗരന്മാര്‍, ജീവനക്കാരും സ്റ്റാഫ് പെന്‍ഷന്‍കാരുമൊക്കെ അവര്‍ക്ക് ബാധകമായ അധിക പലിശ നിരക്കിന് അര്‍ഹരാണ്.

രണ്ട് കോടിയില്‍ താഴെയുള്ള എന്‍ആര്‍ഐ രൂപ ടേം നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍, പുതിയതും പുതുക്കുന്നതുമായ നിക്ഷേപങ്ങള്‍, ടേം ഡിപ്പോസിറ്റുകള്‍, പ്രത്യേക ടേം ഡിപ്പോസിറ്റുകള്‍ എന്നിവ മാത്രമാണ് എസ്ബിഐ അമൃത് കലശ് എഫ്ഡി സ്‌കീമിന് യോഗ്യമായ നിക്ഷേപങ്ങള്‍.  ഈ സ്‌കീമിന്റെ പലിശ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക ഇടവേളകളില്‍ നല്‍കും. ആദായനികുതി നിയമത്തിന് കീഴിലുള്ള ബാധകമായ നിരക്കില്‍ സ്‌കീം ഡിഡക്റ്റ് അറ്റ് സോഴ്‌സ് (TDS) ആകും. പദ്ധതിയില്‍ അകാലത്തില്‍ പിന്‍വലിക്കല്‍, വായ്പാ സൗകര്യം എന്നിവയും ഉണ്ടായിരിക്കും. ബ്രാഞ്ച് വഴിയോ യോനോ വഴിയോ പദ്ധതിയില്‍ ചേരാം. ജൂണ്‍ 30 വരെ അംഗമാകാന്‍ അവസരമുണ്ട്.

എസ്ബിഐ വി കെയർ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറ്റൊരു പദ്ധതിയാണിത്. ടേം നിക്ഷേപത്തിന് അധിക പലിശ വാഗ്ദാനം ചെയ്ത് മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ കാര്യത്തില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 60 വയസാണ് പ്രായപരിധി. മാസം തോറും പലിശ ലഭിക്കും. നിക്ഷേപ കാലാവധി പരമാവധി 10 വര്‍ഷം. ബാങ്ക് ബ്രാഞ്ച്/ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ എന്നിവ വഴി പദ്ധതിയില്‍ ചേരാം

English Summary : Start these Bank Deposits Before June 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com