ADVERTISEMENT

മൂന്ന് വർഷം പൂർത്തിയാക്കിയ പിഎം സ്വനിധി സ്കീമിന് കീഴിലുള്ള വഴിയോരക്കച്ചവടക്കാർക്ക് അവരുടെ വായ്പാ അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിന് കേന്ദ്രം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. തെരുവ് കച്ചവടക്കാർക്ക് പിന്തുണ നൽകുന്നതിനായി 2020-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയാണ് പിഎം സ്വനിധി.

7 ശതമാനം പലിശ സബ്‌സിഡിയോടെ 20,000 രൂപയും 50,000 രൂപയും വായ്പകൾക്കൊപ്പം 10,000 രൂപയുടെ പ്രവർത്തന മൂലധന ഈട് രഹിത വായ്പയും ഈ പദ്ധതിയിലൂടെ നൽകുന്നു. ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സഹായത്തോടെ വഴിയോര കച്ചവടക്കാർക്കുള്ള 'ഉദ്യം' റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അവതരിപ്പിച്ചു. ഇത് ഒരു ബിസിനസ് റജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ലളിതമാക്കും.വഴിയോരക്കച്ചവടക്കാർക്ക് മൂന്ന് ഘട്ടങ്ങളിലായാണ് പ്രവർത്തന മൂലധന വായ്പ നൽകുന്നത്. ഇന്ത്യയിലുടനീളമുള്ള 36 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക് ഇത് സഹായകമാകും. 2023 ജൂൺ 30 വരെ 48.5 ലക്ഷം വായ്പകൾ അനുവദിച്ചു, മൊത്തം 5,795 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്.

English Summary : PM Svanidhi App for Street Vendors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com