ADVERTISEMENT

റേറ്റിങ് ഏജൻസിയായ മൂഡിസ് അമേരിക്കയിലെ പത്തോളം ബാങ്കുകളുടെ റേറ്റിങ് വെട്ടിക്കുറച്ചു. വേറെയും കുറച്ചു ബാങ്കുകളുടെ റേറ്റിങ് കുറയ്ക്കുന്നതും ഇവരുടെ പരിഗണനയിലുണ്ട്. വലിയ സമർദ്ദത്തിലൂടെയാണ് ബാങ്കുകൾ ഓരോ പാദത്തിലും ലാഭമുണ്ടാക്കുന്നതെന്ന കണ്ടെത്തലിലാണ് മൂഡിസ് റേറ്റിങ് വെട്ടി കുറച്ചത്.

അമേരിക്കൻ ബാങ്കിങ് മേഖലയിൽ കഴിഞ്ഞ വർഷവും, ഈ വർഷം ആദ്യവും ബാങ്കുകൾ തകർന്നതിനു ശേഷം ഇപ്പോൾ എല്ലാം ശാന്തമായി എന്ന് വിചാരിക്കുന്ന സമയത്താണ് വീണ്ടും ബാങ്കിങ് പ്രതിസന്ധി ഉടലെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ വർഷം  അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമോ എന്ന സംശയങ്ങൾക്കിടയിൽ പത്തോളം ബാങ്കുകളുടെ റേറ്റിങ് ഒറ്റയടിക്ക് വെട്ടി കുറച്ചതു ആഗോള സാമ്പത്തിക രംഗത്ത് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഈ ഒരു ബാങ്കിങ് പ്രതിസന്ധി മറ്റു മേഖലകളിലേക്കോ, മറ്റു രാജ്യങ്ങളിലേക്കോ വ്യാപിക്കുമോ എന്ന ആശങ്കയും ഉണ്ട്. ഇന്നലെ ഇതേ തുടർന്ന് അമേരിക്കൻ ഓഹരി വിപണികൾ ക്ഷീണത്തിലായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിലും ഇന്ന് ബാങ്കിങ് മേഖല ഓഹരികൾ തളർച്ചയിലാണ്.

English Summary : Moodys Lowered 10 Us Bank's Rating 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com