ADVERTISEMENT

ഡിജിറ്റൽ റുപ്പി ഇടപാട് നടത്താൻ അവസരമൊരുക്കുന്ന മൊബൈൽ ആപ്പും ഇനി ലഭ്യം. 'കാനറ ഡിജിറ്റൽ റുപ്പി ആപ്പ്' എന്ന സിബിഡിസി മൊബൈൽ ആപ്പ് ഇറക്കിയിരിക്കുന്നത് കാനറാ ബാങ്ക് ആണ്. ഉപഭോക്താക്കൾക്ക് കാനറ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് മർച്ചന്റ് യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഡിജിറ്റൽ കറൻസി വഴി പണമടയ്ക്കാനും കഴിയും. CBDC-യ്‌ക്കായി UPI അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾക്ക് പുറമേ നിലവിലുള്ള UPI QR കോഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ കറൻസി പേയ്‌മെന്റുകൾ സ്വീകരിക്കാൻ വ്യാപാരികളെ ശാക്തീകരിക്കുന്നതിനാണിത്  ലക്ഷ്യമിടുന്നത്. 

ആർബിഐ വികസിപ്പിച്ചെടുത്ത ഡിജിറ്റൽ കറൻസി ഉപയോഗിച്ച് വേഗത്തിലും സുരക്ഷിതവുമായ ഇടപാടുകളുടെ നേട്ടങ്ങൾ ആസ്വദിക്കാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്ന് കാനറ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.സത്യനാരായണ രാജു പറഞ്ഞു. കാനറ ബാങ്ക് ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.

English Summary : Canara Bank Launched Mobile App for Digital Rupee Transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com