വായ്പാ തിരിച്ചടയ്ക്കാത്തവർക്ക് എസ് ബി ഐയുടെ വക ചോക്‌ലേറ്റ്!
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ കൃത്യമായ വായ്പാ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള ഒരു പുതിയ മാർഗം അവതരിപ്പിക്കുന്നു. വായ്പ എടുത്ത ആളുടെ വീട്ടിൽ ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി അപ്രതീക്ഷിത സന്ദർശനമാണ് എസ് ബി ഐ നടത്താൻ പോകുന്നത്. കടം വാങ്ങുന്നവരെ പ്രത്യേകിച്ച് ചെറുകിട വായ്പക്കാരെ സമയബന്ധിതമായി തിരിച്ചടയ്ക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഈ പുതിയ മാർഗം.
വായ്പ തിരിച്ചടവും ബാങ്കും: രേഖകൾ ഉടനടി മടക്കിനൽകിയില്ലെങ്കിൽ ദിവസം 5000 രൂപ പിഴ Read more ...
വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരുടെ വീടുകൾ സന്ദർശിച്ചു ചോക്ലറ്റ് പാക്കറ്റ് നൽകി കടം അടക്കാൻ പ്രേരിപ്പിക്കലാണ് ഉദ്ദേശം. കടക്കാരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗം എന്നാണ് എസ് ബി ഐ കണ്ടെത്തിയിരിക്കുന്നത്. ഈ മാർഗത്തിലൂടെ കടം തിരിച്ച് അടയ്ക്കാൻ സാധ്യത കൂടുതലുണ്ടെന്ന് എസ് ബി ഐ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, വായ്പത്താരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനുള്ള ഒരു പുതിയ മാർഗവും അടുത്തു തന്നെ എസ് ബി ഐ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
English Summary : SBI will Give Chocolates to Loan Defaulters