ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB) അക്കൗണ്ട് ആക്ടിവേഷൻ മേള ഇന്നു കൂടി
Mail This Article
തപാൽ വകുപ്പ് കൊച്ചി റീജിയന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസിലും നടന്നു വരുന്ന IPPB മേളയിൽ ശനിയാഴ്ച(ഇന്ന്) കൂടി പങ്കെടുക്കാം. ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന IPPB അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുവാൻ അതാതു പോസ്റ്റ് ഓഫീസുകളിൽ സൗകര്യം ഉണ്ട് . അതു പോലെ തന്നെ അക്കൗണ്ടിൽ നോമിനിയെ ചേർക്കാത്ത ഉപഭോക്താക്കൾക്ക് നോമിനിയെ ചേർക്കാം.
10 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി 399 വാർഷിക പ്രീമിയം അടച്ചു എടുക്കാൻ എല്ലാ പോസ്റ്റ് ഓഫീസുകളിലും അവസരമുണ്ട്.
ചെറുകിട വ്യാപാരികൾക്ക് QR സ്റ്റിക്കർ വിതരണവും ഉണ്ടാകുന്നതാണ്.
അതോടൊപ്പം പേർസണൽ ലോൺ, വാഹന ലോൺ, ഹൗസിങ് ലോൺ, ബിസിനസ് ലോൺ എന്നിവയ്ക്ക് അപേക്ഷിക്കാം.
തപാൽ വകുപ്പിന്റെ കൊച്ചി റീജിയന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസിലും (എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകൾ) സൗകര്യം ലഭ്യമാണ്