ADVERTISEMENT

നാം പല രീതിയിലെ നിക്ഷേപങ്ങളും നടത്തുന്നതിനിടെ അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ നേരിടാനായുള്ള ഒരു എമര്‍ജന്‍സി ഫണ്ടു കൂടി അതോടൊപ്പം പ്ലാന്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.  ഓരോ വ്യക്തിയുടേയും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വരുമാനം ഇത്തരത്തില്‍ അടിയന്തര ആവശ്യം നേരിടാനായി നീക്കി വെക്കുന്നതായിരിക്കും ഉചിതം.  എന്നും ഏറെ പ്രസക്തമായിരുന്ന ഈ വിഷയം കോവിഡ് കാലത്ത് പ്രതിസന്ധികള്‍ നേരിട്ടപ്പോഴാണ് പലരും കൃത്യമായി മനസിലാക്കിയതെന്നു മാത്രം. ഏതു മേഖലയിലുള്ളവരായാലും എത്ര വരുമാനമുള്ളവരായാലും ഒരു എമര്‍ജന്‍സി ഫണ്ട് പ്രത്യേകമായി വകയിരുത്തുക തന്നെ ചെയ്യുന്നതാണ് അച്ചടക്കമുള്ളതും അനുയോജ്യമായതുമായ നിക്ഷേപ രീതി.

ഇങ്ങനെ എമര്‍ജന്‍സി ഫണ്ടായി വകയിരുത്തുന്ന തുക എവിടെ സൂക്ഷിക്കും എന്നത് പലരും ഉയര്‍ത്തുന്ന ഒരു ചോദ്യമാണ്. ആ തുകയ്ക്ക് ന്യായമായ വരുമാനം ലഭിക്കണം. അതു പോലെ തന്നെ ഏറ്റവും മികച്ച ലിക്വിഡിറ്റിയും ഉണ്ടാകണം. എങ്കില്‍ മാത്രമേ നിനച്ചിരിക്കാത്ത വേളകളില്‍ അതിവേഗത്തില്‍ ആ പണം പ്രയോജനപ്പെടുത്താനാവു. ഈ സവിശേഷകളെല്ലാമുള്ള പ്രധാന വിഭാഗമെന്നത് സേവിങ്‌സ് അക്കൗണ്ടുകള്‍ തന്നെയാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി സേവിങ്‌സ് അക്കൗണ്ട് പദ്ധതികളാണ് ഇതിന് അനുയോജ്യമായ രീതിയില്‍ നമുക്കു മുന്നിലുള്ളത്. എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാനായും ദൈനം ദിന ജീവിതത്തിലെ മറ്റ് നിരവധി ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെുത്താനാവുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ചിലത് നമുക്കു പരിശോധിക്കാം.

യൂണയന്‍ സമൃദ്ധി-വനിതകള്‍ക്കായുളള എസ്ബി അക്കൗണ്ട്

സൗജന്യ പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സും അപകട ഇന്‍ഷൂറന്‍സും ലഭിക്കുന്ന യൂണിയന്‍ സമൃദ്ധി ആ ഒരു സവിശേഷത കൊണ്ടു തന്നെ ഏറെ പ്രസക്തമാകുകയാണ്. നിര്‍ദിഷ്ട മാരക രോഗങ്ങള്‍ നിര്‍ണയം ചെയ്യപ്പെട്ടാല്‍ ലംപ്‌സം തുക നല്‍കുന്ന ക്രിറ്റിക്കല്‍ ഇല്‍നെസ് പരിരക്ഷയും ഇതോടൊപ്പം ലഭിക്കും. സര്‍വീസ് ചാര്‍ജുകളില്‍ ഇളവ്, നിരവധി ആനുകൂല്യങ്ങളുള്ള പേഴ്‌സണലൈസ്ഡ് ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ലഭിക്കും.

സ്തനാര്‍ബുദം, ഓവേറിയന്‍,സര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയവ നിര്‍ണയിക്കപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. പിഒഎസ് വഴി ഒന്നര ലക്ഷം രൂപയും എടിഎം വഴി 75000 രൂപയും ലഭ്യമാകും. 50 ലക്ഷം രൂപയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സും ഇതോടൊപ്പമുണ്ടാകും.

ലോക്കര്‍ വാടകയില്‍ 50 ശതമാനം ഇളവ്, പരിധിയില്ലാത്ത നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയവും ഈ അക്കൗണ്ടിന്റെ മറ്റു നേട്ടങ്ങളാണ്. വനിതകള്‍ക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.

ഏറെ ആനുകൂല്യങ്ങളുമായി സാലറി യൂണിയന്‍ സൂപര്‍ സാലറി അക്കൗണ്ടുകള്‍

രണ്ടു മാസത്തെ ശമ്പളത്തിന്റെ 90 ശതമാനം വരെ ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നതടക്കമുള്ള നിരവധി ആനുകൂല്യങ്ങളാണ് യൂണിയന്‍ സൂപര്‍ സാലറി അക്കൗണ്ടുകള്‍ (യുഎസ്എസ്എ) നല്‍കുന്നത്. മൂന്നു വിഭാഗത്തിലെ അക്കൗണ്ടുകളാണിവിടെയുള്ളത്.  25,000 രൂപയില്‍ താഴെ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് യുഎസ്എസ്എ-1, 25,000 രൂപ മുതല്‍ 75,999 രൂപ വരെയുള്ളവര്‍ക്ക് യുഎസ്എസ്എ-2, 75,000 രൂപയില്‍ കൂടുതല്‍ ശമ്പളമുളളവര്‍ക്ക് യുഎസ്എസ്എ-3 എന്നിങ്ങനെയുള്ള അക്കൗണ്ടുകള്‍ തുടങ്ങാം. ഉണ്ടായിരിക്കേണ്ട കുറഞ്ഞ ത്രൈമാസ ശരാശരി ബാലന്‍സ് പൂജ്യമാണ്.

സൗജന്യ ഡെബിറ്റ് കാര്‍ഡ്, എഎംസി സൗജന്യം, പ്രതിദിനം ഒരു ലക്ഷം രൂപ വരെ എടിഎം വഴിയുളള പിന്‍വലിക്കല്‍, പ്രതിദിനം മൂന്നു ലക്ഷം രൂപ വരെയുളള പിഒഎസ് ഉപയോഗം തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. സായുധ സേനകളിലുള്ളവര്‍ക്ക്  യുഎസ്എസ്എ-1 അക്കൗണ്ടുകളില്‍ രണ്ടു ലക്ഷം രൂപ വരേയും മറ്റുളളവയില്‍ 50 ലക്ഷം രൂപ വരേയും സൗജന്യ പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് ലഭിക്കും.  മറ്റ് ജീവനക്കാര്‍ക്ക് ഇത് യഥാക്രമം രണ്ടു ലക്ഷം രൂപയും 40 ലക്ഷം രൂപയുമായിരിക്കും. യുഎസ്എസ്എ 2, 3 വിഭാഗങ്ങള്‍ക്ക് ആശുപത്രിയിലെ കിടത്തി ചികില്‍സയ്ക്ക് പ്രതിവര്‍ഷം 15,000 രൂപ വരെ ഹോസ്പിറ്റല്‍ കാഷും ലഭിക്കും.

പ്രതിമാസ ശമ്പളത്തിന്റെ 90 ശതമാനം വരെയുള്ള ടെമ്പററി ഓവര്‍ഡ്രാഫ്റ്റ് ആണ് മറ്റൊരു സവിശേഷത. യുഎസ്എസ്എ-1 വിഭാഗത്തിന് പരമാവധി 20,000 രൂപ, യുഎസ്എസ്എ- 2 വിഭാഗത്തിന് പരമാവധി 50,000 രൂപ യുഎസ്എസ്എ-3 വിഭാഗത്തിന് പരമാവധി രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് ഇതേ രീതിയില്‍ ക്രെഡിറ്റ് ചെയ്യാനാവുക. വിവിധ വായ്പകളുടെ പലിശയില്‍ ഇളവടക്കം മറ്റു നിരവധി ആനുകൂല്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ ലഭിക്കും.

യൂണിയന്‍ സമ്മാന്‍

സൗജന്യ ആരോഗ്യ പരിശോധന അടക്കമുള്ള ആനുകൂല്യങ്ങളുമായി പെന്‍ഷന്‍കാര്‍ക്കായി അവതരിപ്പിക്കുന്ന എസ്ബി അക്കൗണ്ടാണ് യൂണിയന്‍ സമ്മാന്‍.  സൗജന്യ വാതില്‍പ്പടി ബാങ്കിങും മറ്റൊരു സവിശേഷതയാണ്.  50,000 രൂപ വരെ പെന്‍ഷന്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നവര്‍ക്കായി യൂണിയന്‍ സമ്മാന്‍ 1, അതില്‍ കൂടുതല്‍ ലഭിക്കുന്നവര്‍ക്കായി യൂണിയന്‍ സമ്മാന്‍ 2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. 12 മാസങ്ങളില്‍ ഓരോന്നു വീതവും അതിനു പുറമെ ഒരു അധിക തവണയും വാതില്‍പ്പടി ബാങ്കിങ് സേവനം ഇതില്‍ സൗജന്യമായി ലഭിക്കും.  പരമാവധി അഞ്ചു ലക്ഷം രൂപ വരെയും റൂപെ സെലക്ട് കാര്‍ഡ് ഉള്ളവര്‍ക്ക് പത്തു ലക്ഷം രൂപ വരെയും സൗജന്യ അപകട ഇന്‍ഷൂറന്‍സും ലഭിക്കും.  യൂണിയന്‍ സമ്മാന്‍ 2 വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രതിവര്‍ഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓരോ സൗജന്യ വൈദ്യ പരിശോധനയും നടത്താം.

പെന്‍ഷന്‍കാര്‍ക്കായി എസിബിപിഇഎന്‍ എന്ന മറ്റൊരു സേവിങ്‌സ് അക്കൗണ്ട് കൂടി ലഭ്യമാണ്. മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ ഈ വിഭാഗം അക്കൗണ്ടുകളില്‍ ബാധകമല്ല.

ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട്

പരിമിതമായ കെവൈസിയുമായി വ്യക്തികള്‍ക്ക് ആരംഭിക്കാവുന്നവയാണ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുകള്‍. സൗജന്യ ഡെബിറ്റ് കാര്‍ഡ്, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഇളവ്, പ്രതിമാസം നാല് പിന്‍വലിക്കല്‍ വരെ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.  ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ മാത്രമേ ഇതില്‍ നിക്ഷേപിക്കാനാവു. ഒരു സമയത്ത് പരമാവധി ബാലന്‍സ് 50,000 രൂപ വരെയേ സാധ്യമാകു. ഓരോ മാസത്തേയും ആകെ പിന്‍വലിക്കലും ട്രാന്‍സ്ഫറും 10,000 രൂപയില്‍ ഏറരുത്. തുടക്കത്തില്‍ 12 മാസത്തേക്കു സാധുവായിരിക്കുന്ന ഈ അക്കൗണ്ട് തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കി ദീര്‍ഘിപ്പിക്കാം.

യൂണിയന്‍ മസ്‌ക്കാന്‍

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മാതാപിതാക്കളുടേയോ രക്ഷിതാവിന്റേയോ കീഴില്‍ ആരംഭിക്കാവുന്ന എസ്ബി അക്കൗണ്ടാണ് യൂണിയന്‍ മസ്‌ക്കാന്‍. ആയിരം രൂപയാണ് ഇതിന്റെ ശരാശരി ത്രൈമാസ ബാലന്‍സ് ആയി ആവശ്യമായുള്ളത്. മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ പ്ലാറ്റിനം കാര്‍ഡും നല്‍കും.  എടിഎമ്മില്‍ നിന്ന് 5000 രൂപ പിന്‍വലിക്കാനും എടിഎം പിഒഎസ് വഴി 25,000 രൂപ ഉപയോഗിക്കാനും സാധിക്കും.  

മാതാപിതാക്കളുടേയോ രക്ഷിതാവിന്റേയോ അപകട മരണത്തിന് ബാങ്ക് രണ്ടു ലക്ഷം രൂപയുടേയും റൂപെ മറ്റൊരു രണ്ടു ലക്ഷം രൂപയുടേയും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. മസ്‌ക്കാന്‍ അക്കൗണ്ട് ഉള്ള മൈനറുടെ പേരില്‍ ആദ്യ റെക്കറിങ് ഡെപോസിറ്റ് ആരംഭിക്കുമ്പോള്‍ മാതാപിതാക്കളുടേയോ രക്ഷിതാവിന്റേയോ പേരില്‍ സൗജന്യ ടേം ഇന്‍ഷൂറന്‍സും ലഭ്യമാക്കും. വിദ്യാഭ്യാസ വായ്പാ പലിശയില്‍ 0.25 ശതമാനം ഇളവു ലഭിക്കും.

പത്തു മുതല്‍ 25 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സേവിങ്‌സ് അക്കൗണ്ട്

റെഗുലര്‍ ക്ലാസുകളില്‍ പഠിക്കുന്ന പത്തു മുതല്‍ 25 വയസു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക അക്കൗണ്ടാണ് എസ്ബിസെഡ്ഇആര്‍. 25 വയസു കഴിയുമ്പോള്‍ ഇത് ഓട്ടോമാറ്റിക് ആയി സാധാരണ എസ്ബി അക്കൗണ്ട് ആയി മാറും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പേരില്‍ ചെക്ക് ബുക്കുകളും ലഭിക്കും. എടിഎം വഴി അഞ്ചു സൗജന്യ പിന്‍വലിക്കല്‍ വരെയും മറ്റു ബാങ്കുകളുടെ എടിഎം വഴി മൂന്നു പിന്‍വലിക്കല്‍ വരേയും നടത്താം.  25,000 രൂപയായിരിക്കും എടിഎം വഴിയുള്ള പ്രതിദിന പിന്‍വലിക്കല്‍ പരിധി.  ഡെബിറ്റ് കാര്‍ഡുളളവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷൂറന്‍സും ലഭിക്കും.

സേവിങ്‌സ് ഫ്‌ളെക്‌സി ഡെപോസിറ്റ് പദ്ധതി

സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന്റേയും ഫിക്‌സഡ് ഡെപോസിറ്റിന്റേയും ഗുണങ്ങള്‍ സംയോജിപ്പിച്ചുള്ള അക്കൗണ്ടാണിത്.  50,000 രൂപയാണ് മിനിമം ബാലന്‍സ്. കുറഞ്ഞത് 10,000 രൂപയും അതിന്റെ മടങ്ങുകളായും ഓരോ ദിവസവും സ്വീപ് ഔട്ട് ചെയ്യാം. പരമാവധി ഒരു കോടി രൂപ വരെയാണ് ഇങ്ങനെ സ്വീപ് ഔട്ട് ചെയ്യാനാവുക. അയ്യായിരം രൂപയോ അതിന്റെ ഗുണിതങ്ങളോ സ്വീപ് ഇന്‍ ചെയ്യാനുമാകും. 9.90 കോടി രൂപ വരെ സ്വീപ് ഔട്ട് ചെയ്യാനാവുന്ന പത്തു ലക്ഷം രൂപ മിനിമം ബാലന്‍സുളള മറ്റൊരു സേവിങ്‌സ് ഫ്‌ളെക്‌സി ഡെപോസിറ്റ് പദ്ധതി കൂടിയുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്ക് ഉതകുന്ന കാപിറ്റല്‍ ഗെയിന്‍ ഡെപോസിറ്റ് പദ്ധതി, എംഎസിടി ക്ലെയിംസ് എസ്ബി അക്കൗണ്ട്, എസ്ബി പ്രീമിയം, യൂണിയന്‍ ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയ നിരവധി പദ്ധതികളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.   വളരെ ലളിതമായി ഇവയെല്ലാം ആരംഭിക്കാം എന്നതും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Use Savings Account as Emergency Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com