ADVERTISEMENT

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് വേഗമേറിയതും കടലാസ് രഹിതവുമായ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി  ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ 'എക്‌സ്‌പ്രസ് വേ' ആരംഭിച്ചു.  വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ഭവനവായ്പകൾ, കാർഡുകളിലെ വായ്പകൾ, ക്രെഡിറ്റ് കാർഡ്, സേവിങ്സ് അക്കൗണ്ടുകൾ  തുടങ്ങിയ സേവനങ്ങൾ XpressWay നൽകുന്നുണ്ട്. മറ്റ് ഡിജിറ്റൽ സേവനങ്ങളിൽ നെറ്റ്ബാങ്കിങ്, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അപ്‌ഡേറ്റുകളും ആധാർ മുഖേനയുള്ള വിലാസം മാറ്റലും ഉൾപ്പെടുത്തിയിരിക്കുന്നു.  

'എക്‌സ്‌പ്രസ്‌വേയിൽ', എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കൾക്ക് നോമിനികളുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ചെക്ക്ബുക്കുകൾ അഭ്യർത്ഥിക്കാനും വിവിധ  ഓപ്ഷനുകൾ കാണാനും കഴിയും.

പ്ലാറ്റ്‌ഫോമിൽ, നിലവിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താവിന് ലോണുകൾ, കാർഡുകൾ, അക്കൗണ്ടുകൾ തുടങ്ങി  എല്ലാ ബാങ്കിങ് ഓഫറുകളും ഒറ്റ സ്‌ക്രീനിൽ കാണാം. ഉപഭോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് പേപ്പർവർക്കില്ലാതെ അപേക്ഷിക്കാം. പുതിയതും നിലവിലുള്ളതുമായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് എക്‌സ്‌പ്രസ് വേ ആക്‌സസ് ചെയ്യാൻ കഴിയും.

English Summary:

HDFC Bank Express Way Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com