പോസ്റ്റ് ഓഫീസുകളിലൂടെയും മാറ്റാം, 2000 രൂപ നോട്ടുകള്‍
Mail This Article
×
പോസ്റ്റ് ഓഫീസുകള്‍ വഴിയും 2000 രൂപ നോട്ടുകള്‍ മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ജനങ്ങള്‍ ആര്‍ബിഐ ഓഫീസുകളില്‍ ക്യൂ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെത്തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഇന്ത്യ പോസ്റ്റ് വഴി നോട്ടുകള്‍ ആര്‍ബിഐയുടെ ഇഷ്യു ഓഫീസിലേക്ക് അയക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 2,000 നോട്ടുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചത്. 2016ലെ നോട്ട് അസാധുവാക്കലിന് ശേഷമാണ് 2,000 രൂപ നോട്ടുകള്‍ ആദ്യമായി രാജ്യത്ത് നിലവില്‍ വന്നത്.
English Summary:
2000 Rupee Notes Can be Exchange Through Post Office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.