ADVERTISEMENT

ജപ്പാന്റെ കേന്ദ്ര ബാങ്ക് 'നെഗറ്റീവ് പലിശ നയം' റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ബാങ്ക് വായ്പ പലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ വായ്പ നിരക്ക് ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം പണപ്പെരുപ്പമാണ്. 

17 വർഷത്തിനിടയിലെ ആദ്യത്തെ പലിശ നിരക്ക് വർദ്ധനയിൽ, ബാങ്ക് ഓഫ് ജപ്പാൻ [BOJ] അതിൻ്റെ ഹ്രസ്വകാല പോളിസി നിരക്ക് -0.1% ൽ നിന്ന് പൂജ്യത്തിനും 0.1% നും ഇടയിലേക്ക് ഉയർത്തി. ഇത് യെന്നിന് മുന്നേറ്റം നൽകി. എന്നാൽ ബാങ്ക് വായ്പ ഉയർത്തിയത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പണപ്പെരുപ്പം കൈവിട്ടു പോയതു കൊണ്ടാണ് വായ്പ നിരക്ക് ഉയർത്തിയത്. ജപ്പാനിലെ പണപ്പെരുപ്പം 2023-ൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്ന് ഓഹരി വിപണി കരുതുന്നു.

English Summary:

Japan Hiked Interest Rate after 17 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com