ADVERTISEMENT

ജൂൺ 25 മുതൽ 100 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് എസ്എംഎസ് അലേർട്ടുകൾ അയക്കുന്നത് നിർത്തുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. 100 രൂപയ്‌ക്ക് മുകളിൽ ചെലവഴിച്ചാലോ 500 രൂപയ്‌ക്ക് മുകളിൽ പണം സ്വീകരിച്ചാലോ മാത്രമേ ബാങ്ക് എസ്എംഎസ് അലേർട്ടുകൾ അയയ്‌ക്കൂ.

എല്ലാ യുപിഐ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് ഇമെയിൽ അലേർട്ടുകൾ തുടർന്നും ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു. ഇ-മെയിൽ വ്യത്യാസം എന്തെങ്കിലുമുണ്ടെങ്കിൽ ബാങ്കിനെ ഉടനടി അറിയിക്കണം. ചെറിയ യുപിഐ പണമിടപാടുകൾ ഇപ്പോൾ ഇന്റർനെറ്റ് ഇല്ലാതെയും നടത്താനുള്ള സൗകര്യം കമ്പനികൾ സ്വീകരിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലും പണമിടപാടുകൾ നടത്തുന്നതിനാണ് ഇത്.

English Summary:

HDFC Bank Stops SMS Alerts for UPI Payments Under Rs 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com