ADVERTISEMENT

യുഎസ് ഡോളറിനെതിരെ കറൻസി 38 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇതേത്തുടർന്ന് യെൻ ഉയർത്താൻ ഇടപെടുമെന്ന് ജപ്പാൻ സൂചന നൽകി. യുഎസിന്റെയും ജപ്പാന്റെയും പലിശനിരക്കുകൾ തമ്മിലുള്ള അന്തരത്തിനിടയിൽ നിക്ഷേപകർ കറൻസി വിറ്റഴിച്ചതിനാൽ 2021ന്റെ തുടക്കം മുതൽ യെന്നിന്  അതിന്റെ മൂല്യത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെട്ടു. ജപ്പാന്റെയും, അമേരിക്കയുടെയും കേന്ദ്ര ബാങ്കുകൾ തമ്മിൽ പലിശ നിരക്ക് വ്യത്യാസങ്ങൾ ഉള്ളതാണ് യെന്നിന്റെ ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്ന് ചുരുക്കം.

അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം കുറയ്ക്കുന്നതിനായി കഴിഞ്ഞ കുറേ വർഷങ്ങളായി പലിശനിരക്ക് വർധിപ്പിച്ചപ്പോൾ, പതിറ്റാണ്ടുകളായി സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് ശേഷം വിലയും വേതനവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജപ്പാനിലെ സെൻട്രൽ ബാങ്ക് വായ്പാ നിരക്ക്  റെക്കോർഡ് താഴ്ചയിൽ നിലനിർത്തി. യെൻ്റെ വിലയിടിവ് ജാപ്പനീസ് കയറ്റുമതിക്കാർക്ക് ഒരു അനുഗ്രഹമാണെങ്കിലും, അത് ഇറക്കുമതിച്ചെലവ്, പ്രത്യേകിച്ച് ഭക്ഷണത്തിൻ്റെയും ഇന്ധനത്തിൻ്റെയും വില കുത്തനെ ഉയർത്തി. ഇത് ഗാർഹിക ബജറ്റുകളിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അതാണ് ജപ്പാൻ സർക്കാർ യെൻ വിലയിടിവിൽ ഇടപെടാൻ തീരുമാനിച്ചത്.

1986 നു ശേഷം ഡോളറിനെതിരെ  യെന്നിനു ഉണ്ടാകുന്ന റെക്കോർഡ് വിലയിടിവ് ആണ് ഇത്. ഡോളറിനെതിരെ മാത്രമല്ല, യൂറോയ്ക്കും, പൗണ്ടിനെമെതിരെ യെന്നിന്റെ വില  ഇത്രത്തോളം ഇടിയുന്നത് ആദ്യമായാണ്.

ജപ്പാൻ നാളെ മുതൽ  പുതിയ ബാങ്ക് നോട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങും. കള്ള പണം തടയുന്നതിന്റെ ഭാഗമായാണ് പുതിയ ബാങ്ക് നോട്ടുകൾ ഇറക്കുന്നത്.  ലോകത്തിലെ ആദ്യത്തെ അത്യാധുനിക ഹോളോഗ്രാഫിയുടെ സഹായത്തോടെയാണ്  ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്

English Summary:

Japanese Yen is in its 38 Years Low Compare to Dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com