ADVERTISEMENT

പ്രധാന മന്ത്രി ആവാസ് യോജന വഴി നഗര മേഖലകളില്‍ വീടു നിര്‍മിക്കാന്‍ പത്തു ലക്ഷം കോടി രൂപ വകയിരുത്തുമെന്ന ബജറ്റ് പ്രഖ്യാപനം രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കും.  താഴ്ന്ന വരുമാനക്കാര്‍ക്കായി വലിയ തോതില്‍ നഗരങ്ങളില്‍ വീടുകള്‍ നിര്‍മിക്കുന്നതിന്റെ പ്രതിഫലനം വിവിധ മേഖലകളിലെ ഉപഭോഗത്തില്‍ പ്രതിഫലിക്കും.  സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാവും ഇതിനുള്ള നീക്കങ്ങള്‍ നടത്തുക. പിഎംഎവൈ അര്‍ബന്‍ വിഭാഗത്തില്‍ പത്തു ലക്ഷം കോടി രൂപ അധികമായി വകയിരുത്തുന്നതിന് ഒപ്പം പലിശ ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണിക്കും. ഇതു കൂടിയാകുമ്പോള്‍ ഉപഭോഗ മേഖലയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. 

നഗരങ്ങളില്‍ വാടക വീടുകള്‍ സുതാര്യമായ രീതിയില്‍ ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

English Summary:

PMAY and Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com