ADVERTISEMENT

ഇന്ത്യയിലെ ജനപ്രിയ മൊബൈൽ അധിഷ്‌ഠിത പേയ്‌മെൻ്റ് സംവിധാനമായ യുപിഐ വീണ്ടും പുതിയ ഉയരങ്ങൾ താണ്ടുന്നു. നേപ്പാളിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേഴ്‌സൺ ടു മർച്ചൻ്റ് (പി2എം) ഇടപാടുകൾ  ഒരു ലക്ഷം കടന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആഗോള വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്(എൻഐപിഎൽ) പ്രഖ്യാപിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) യുടെയും നേപ്പാളിലെ ഏറ്റവും വലിയ പേയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ആയ ഫോണ്‍പേ പേയ്‌മെന്റ് സര്‍വീസിന്റെയും സഹകരണത്തോടെ 2024 മാർച്ചിലാണ് ക്രോസ്-ബോർഡർ P2M UPI  നേപ്പാളിൽ പ്രവർത്തനം ആരംഭിച്ചത്. ഈ സംവിധാനം വഴി നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇടപാടുകൾ ലളിതമാക്കുകയും ഇന്ത്യയിലേക്കുള്ള നേപ്പാളി യാത്രക്കാർക്ക് യുപിഐ വൺ വേൾഡ് ആപ്പ് വഴി യുപിഐ പേയ്‌മെന്റുകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.  

2016ല്‍ നോട്ട് നിരോധനത്തിന് ശേഷമാണ് ഇന്ത്യയില്‍ യു.പി.ഐയുടെ തുടക്കം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനമാണ്  ഇത്. നിലവിൽ, ഭൂട്ടാൻ, ഫ്രാൻസ് (ഈഫൽ ടവർ, ഗ്യാലറിസ് ലഫായെറ്റ്), മൗറീഷ്യസ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ യു പി ഐ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേ സമയം യുപിഐ യുടെ സ്വീകാര്യത പരിഗണിച്ച്  ഉപഭോക്താക്കൾക്ക്   യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി  റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്.

English Summary:

UPI in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com