ADVERTISEMENT

അത്യവശ്യ ചെലവുകൾക്ക് പണം ആവശ്യമുള്ളവർ ആദ്യം ചിന്തിക്കുന്നത് ലോണുകളെക്കുറിച്ചാകും. അതിൽ ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ലോണിനെക്കുറിച്ചാലോചിക്കുമ്പോൾ എത്തിച്ചേരുന്നത്  ജനകീയ വായ്പകളില്‍ ഒന്നായ പേഴ്സണൽ ലോണിലേക്കാണ്. അപേക്ഷകന് ഈട് സമര്‍പ്പിക്കാതെ കിട്ടുമെന്നതിനാൽ അത്യാവശ്യക്കാരന് പേഴ്സണൽ ലോൺ പ്രിയമാണ്. വീടിന്റെ അറ്റകുറ്റപണികൾ, മെഡിക്കൽ, വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങൾ, കടം ഏകീകരിക്കൽ, യാത്രകൾ, ഗൃഹോപകരണങ്ങൾ വാങ്ങുന്നത് തുടങ്ങിയ ഏതാവശ്യങ്ങൾക്കും ഈ ലോൺ തുക ഉപയോഗിക്കാവുന്നതാണ്.

എന്നാൽ പേഴ്സണൽ ലോൺ എടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ക്രെഡിറ്റ് സ്കോർ, പലിശ നിരക്ക്, ലോൺ നിബന്ധനകൾ, തിരിച്ചടവ് ഷെഡ്യൂൾ എന്നിങ്ങനെ പലതും ലോണിന് മുൻപായി കൃത്യമായി അറിയണം. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്ന ലോൺ ഓപ്ഷനുകളാണ് തിരഞ്ഞെടുക്കേണ്ടത്.

ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

യോഗ്യതാ മാനദണ്ഡം

പേഴ്സണൽ ലോൺ അനുവദിക്കുന്നതിനുള്ള യോഗ്യതാ പരിശോധനയാണ് ആദ്യഘട്ടം. അപേക്ഷകന്റെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, തൊഴിൽ എന്നിവ പരിശോധിച്ചാണ് അപേക്ഷകന്റെ യോഗ്യതാ നിർണയിക്കുന്നത്. ലോൺ സ്വീകരിക്കുന്നതിന് മുൻപ് നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കണം. നിബന്ധനകളിലോ വ്യവസ്ഥകളിലോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ബാങ്കിൽ ചോദിച്ചു മനസ്സിലാക്കുക.

പലിശ നിരക്ക്

എടുക്കുന്ന ലോൺ കുറഞ്ഞ പലിശ നിരക്കിലുള്ളതാക്കാനാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. അതിനായി പലിശ നിരക്കും മനസിലാക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, വായ്പ നൽകുന്നയാളുടെ നയങ്ങൾ എന്നിവയാണ് പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. അമിത പലിശ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളോ താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും നല്ലത് സുരക്ഷിതവും സുതാര്യവുമായ ബാങ്കുകളെ ആശ്രയിക്കുന്നതാണ്.

കാലാവധി, ക്രെഡിറ്റ് സ്കോർ, ചാർജുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാൻ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com