ADVERTISEMENT

ബാങ്ക് ജീവനക്കാർക്ക് കുറഞ്ഞ പലിശയ്ക്കോ, പലിശ രഹിതമായോ വായ്പകൾ ലഭിക്കാറുണ്ട്. വിപണി നിരക്കിനേക്കാൾ പലിശ കുറവായതിനാൽ എല്ലാ ബാങ്ക് ജീവനക്കാരും ഇത് എടുക്കാറുമുണ്ട്. എന്നാൽ ഇത്തരം വായ്പകൾക്ക് നികുതിയുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ബാങ്ക് ജീവനക്കാർക്ക് ഇളവുകളോടെയോ, പലിശരഹിതമോ ആയി ലഭിക്കുന്ന വായ്പയുടെ നികുതി ചുമത്തലിനെ കുറിച്ച് സുപ്രീം കോടതി വ്യക്തമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഇതനുസരിച്ച്, വായ്പ എടുക്കുന്നവർ സ്വന്തം ജീവനക്കാരായതിനാൽ മാത്രമാണ് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കൊടുക്കുന്നത്. എന്നാൽ തൊഴിലിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നികുതി നൽകണം എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ വിധി വന്നതാണെങ്കിലും പല ബാങ്ക് ജീവനക്കാർക്കും ഇതേ കുറിച്ച് അറിയില്ല.

English Summary:

Bank Employees Need to Give Tax for Their Interest Free Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com